വ്യാസം 27 മില്ലിമീറ്റർ, ഭാരം 8.54 ഗ്രാം; ഇരുപത് രൂപ നാണയങ്ങള്‍ ഉടന്‍ എത്തും

Published : Mar 07, 2019, 03:27 PM ISTUpdated : Mar 07, 2019, 03:29 PM IST
വ്യാസം 27 മില്ലിമീറ്റർ, ഭാരം 8.54 ഗ്രാം; ഇരുപത് രൂപ നാണയങ്ങള്‍ ഉടന്‍ എത്തും

Synopsis

 പന്ത്രണ്ടു വശങ്ങള്‍ ഉള്ള ബഹുഭുജരൂപത്തിലാണ് നാണയങ്ങള്‍ പുറത്തിങ്ങുക. 

ദില്ലി: ഇരുപത് രൂപയുടെ നാണയങ്ങൾ പുറത്തിറക്കാനൊരുങ്ങി ധനകാര്യ മന്ത്രാലയം. 27 മില്ലിമീറ്റർ വ്യാസവും  8.54 ഗ്രാം ഭാരവുമുള്ള നാണയങ്ങൾ അവതരിപ്പിക്കുമെന്നാണ്  സര്‍ക്കുലറില്‍ മന്ത്രാലയം അറിയിച്ചത്.

65ശതമാനം ചെമ്പും 15ശതമാനം സിങ്കും 20ശതമാനം നിക്കലും അടങ്ങിയതാണ് നാണയത്തിന്റെ പുറത്തെ വളയം. അകത്തെ വളയത്തില്‍ 75ശതമാനം ചെമ്പും 20ശതമാനം സിങ്കും അഞ്ച് ശതമാനം നിക്കലുമാണ് ഉള്ളത്. പന്ത്രണ്ടു വശങ്ങള്‍ ഉള്ള ബഹുഭുജരൂപത്തിലാണ് നാണയങ്ങള്‍ പുറത്തിങ്ങുക. 

അശോകസ്തംഭം നാണയത്തിൽ ആലേഖനം ചെയ്തിരിക്കും. ഇതിനു മേല്‍ ഹിന്ദിയിൽ  'ഭാരത്' എന്നും ഇംഗ്ലീഷിൽ 'ഇന്ത്യ' എന്നും രേഖപ്പെടുത്തിയിട്ടുണ്ടാകും. 

പത്ത് രൂപയുടെ നാണയം അവതരിപ്പിച്ച് പത്ത് വര്‍ഷം കഴിഞ്ഞാണ് ഇരുപത് രൂപ നാണയം പുറത്തിറങ്ങുന്നത്. 2009മാര്‍ച്ചിലാണ് പത്ത് രൂപ നാണയം ആദ്യമായി റിസര്‍വ് ബാങ്ക് അവതരിപ്പിച്ചത്. പിന്നീട് 13 പ്രാവശ്യം നാണയത്തിന്റെ പുതിയ പതിപ്പുകള്‍ പുറത്തിറങ്ങിയിരുന്നു.

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍