'ഇന്ത്യാക്കാരുടെ വേതനം കൂടണമെങ്കില്‍ കയറ്റുമതി ഉയരണം'

By Web TeamFirst Published Mar 7, 2019, 4:22 PM IST
Highlights

ലോക ബാങ്കിന്‍റെ പഠനങ്ങള്‍ അനുസരിച്ച് 1999 -2011 വരെയുളള കാലഘട്ടത്തില്‍ കയറ്റുമതിയിലുണ്ടായ വളര്‍ച്ച എട്ട് ലക്ഷത്തോളം തൊഴിലാളികളെ അനൗപചാരിക വിഭാഗത്തില്‍ നിന്ന് ഔപചാരിക വിഭാഗത്തിലേക്ക് മാറാന്‍ സഹായിച്ചിട്ടുണ്ട്. 

ദില്ലി: തൊഴിലാളികളുടെ വേതനം രാജ്യത്ത് ഉയരണമെങ്കില്‍ ഇന്ത്യയുടെ കയറ്റുമതി വര്‍ധിക്കണമെന്ന് ലോക ബാങ്ക് -ലോക തൊഴിലാളി സംഘടന സംയുക്ത റിപ്പോര്‍ട്ട്. രാജ്യത്തിന്‍റെ കയറ്റുമതി മൂല്യം ഒരു തൊഴിലാളിക്ക് 100 ഡോളര്‍ എന്ന നിലയില്‍ ഉയരുകയാണെങ്കില്‍ വ്യക്തികളുടെ ശരാശരി വാര്‍ഷിക വേതനത്തില്‍ 572 രൂപയുടെ വര്‍ധനയുണ്ടാകും. കയറ്റുമതിയും സാമ്പത്തിക വളര്‍ച്ചയും തമ്മിലുളള ബന്ധം വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുളളതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ലോക ബാങ്കിന്‍റെ പഠനങ്ങള്‍ അനുസരിച്ച് 1999 -2011 വരെയുളള കാലഘട്ടത്തില്‍ കയറ്റുമതിയിലുണ്ടായ വളര്‍ച്ച എട്ട് ലക്ഷത്തോളം തൊഴിലാളികളെ അനൗപചാരിക വിഭാഗത്തില്‍ നിന്ന് ഔപചാരിക വിഭാഗത്തിലേക്ക് മാറാന്‍ സഹായിച്ചിട്ടുണ്ട്. കയറ്റുമതിയില്‍ രാജ്യം വര്‍ധനയുണ്ടാക്കിയാല്‍ അത് തൊഴിലാളികളുടെ ജീവിതത്തില്‍ സാമ്പത്തികമായി ഗുണപരമായ മാറ്റങ്ങളുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇന്ത്യ കയറ്റുമതി പ്രോത്സാഹനം ലക്ഷ്യം വച്ച് നയരൂപീകരണം നടത്തണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

click me!