കേരളത്തിലെ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

Published : Oct 08, 2019, 10:49 AM IST
കേരളത്തിലെ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

Synopsis

സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.  

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,520 രൂപയും പവന് 28,160 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.  

ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,540 രൂപയും പവന് 28,320 രൂപയുമായിരുന്നു നിരക്ക്. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.  

ആഗോളവിപണിയില്‍ സ്വർണവിലയിൽ ഇന്ന് നേരിയ വര്‍ധന രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,491.01 ഡോളറാണ് ഇന്നത്തെ നിരക്ക്. 
 

PREV
click me!

Recommended Stories

2000 രൂപക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാ‍‌ർജ് വന്നേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം
വരും ദിവസങ്ങളിൽ വസ്ത്രങ്ങള്‍ക്ക് തീവിലയാകും; വില്ലനായി ഇറാന്‍ യുദ്ധം, ആഗോള വസ്ത്രവിപണി കടുത്ത പ്രതിസന്ധിയില്‍