കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു

Published : Mar 07, 2019, 10:43 AM IST
കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു

Synopsis

ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,005 രൂപയും പവന് 24,040 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.  

ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,005 രൂപയും പവന് 24,040 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. 

ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. അന്താരാഷ്ട്രവിപണിയിൽ ട്രോയ് ഔൺസിന് (31 ഗ്രാം) 1286.19 ഡോളറാണ് ഇന്നത്തെ നിരക്ക്.
 

PREV
click me!

Recommended Stories

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വലിയ മാറ്റം; പശ്ചിമേഷ്യൻ യുദ്ധവും ആഗോള സാഹചര്യങ്ങളും സ്വാധീനിച്ചു
അടുക്കള പ്രതിസന്ധിക്ക് അടിയന്തര നടപടിയുമായി കേന്ദ്രം; അമേരിക്കയില്‍ നിന്നും റഷ്യയില്‍ നിന്നും വാതക ഇറക്കുമതി കൂട്ടി, സഹായിക്കാന്‍ നോര്‍വേയും കാനഡയും