വൈദ്യുതവാഹനങ്ങള്‍ക്ക് ഇനി നാട്ടില്‍ നല്ലകാലം: ഇവയാണ് മന്ത്രിസഭയുടെ പുതിയ തീരുമാനങ്ങള്‍

By Web TeamFirst Published Mar 6, 2019, 12:29 PM IST
Highlights

മലിനീകരണമില്ലാത്ത പ്രകൃതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. 

തിരുവനന്തപുരം: വൈദ്യുതവാഹനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് റോഡ് നികുതി ഇളവ് നല്‍കാനുളള തീരുമാനത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. വൈദ്യുത വാഹനങ്ങള്‍ക്ക് സംസ്ഥാനത്ത് വില കൂടാതിരിക്കാനാണ് നികുതി ഇളവ് അനുവദിക്കുന്നത്. 

മലിനീകരണമില്ലാത്ത പ്രകൃതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഇതിനോടൊപ്പം സംസ്ഥാന വ്യാപകമായി ബാറ്ററി ചാര്‍ജിംഗ് സൗകര്യ വ്യാപിപ്പിക്കാനും ശുപാര്‍ശയുണ്ട്. ഇത് കൂടാതെ ചാര്‍ജ് ചെയ്ത ബാറ്ററികള്‍ ലഭിക്കാനുളള സജ്ജീകരണവും ഏര്‍പ്പെടുത്തും. 

click me!