കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു

Published : Mar 27, 2019, 10:14 AM IST
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു

Synopsis

ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. 

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,995 രൂപയും പവന് 23,960 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസം തുടക്കത്തിൽ 24,520 രൂപ വരെ സ്വർണവില ഉയർന്നിരുന്നു.   

ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. 

ആഗോളവിപണിയിലും സ്വർണവിലയിൽ നേരിയ കുറവുണ്ട്. അന്താരാഷ്ട്രവിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,315.70 ഡോളറാണ് ഇന്നത്തെ നിരക്ക്.
 

PREV
click me!

Recommended Stories

വേണ്ടി വന്നത് 4200 മണിക്കൂർ! വിസ്‌കി വിപണിയിലെ അപൂര്‍വ നിധി; ഒരു കോടി വീപ്പകളില്‍ നിന്ന് ഡിയാജിയോ തിരഞ്ഞെടുത്തത് 12 എണ്ണം മാത്രം!
ഡയറ്റ് കോക്കും മോണ്‍സ്റ്റര്‍ എനര്‍ജിയും സ്റ്റോക്കില്ല! അലുമിനിയം ക്യാനുകൾ കിട്ടാനില്ല, വിയർത്ത് വൻകിട കമ്പനികൾ