പൊന്ന് പൊള്ളുന്നു !, വീണ്ടും വന്‍ കുതിപ്പ് നടത്തി സ്വര്‍ണവില

Published : Oct 04, 2019, 12:34 PM IST
പൊന്ന് പൊള്ളുന്നു !, വീണ്ടും വന്‍ കുതിപ്പ് നടത്തി സ്വര്‍ണവില

Synopsis

സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.  

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 3,525 രൂപയും പവന് 28,200 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.

ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ ഗ്രാമിന് 3,510 രൂപയും പവന് 28,080 രൂപയുമായിരുന്നു നിരക്ക്. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.  

അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,508.07 ഡോളറാണ് ഇന്നത്തെ നിരക്ക്.

PREV
click me!

Recommended Stories

തുരുമ്പെടുക്കുന്ന ഇന്ത്യയുടെ സ്വത്ത്; പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപ, ഏറ്റവും തിരിച്ചടി വൈദ്യുതി മേഖലയ്ക്ക്
ഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം: 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾ