കേരളത്തിലെ സ്വര്‍ണവില കൂടി

Published : Oct 03, 2019, 11:24 AM IST
കേരളത്തിലെ സ്വര്‍ണവില കൂടി

Synopsis

സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. 

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 3,495 രൂപയും പവന് 27,960 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.  

ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ ഗ്രാമിന് 3,485 രൂപയും പവന് 27,880 രൂപയുമായിരുന്നു നിരക്ക്. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്. 

അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,499 ഡോളറാണ് ഇന്നത്തെ നിരക്ക്.

PREV
click me!

Recommended Stories

സ്മാര്‍ട്ട് ഫോൺ ക്യാമറ വിപ്ലവത്തിന് ഓപ്പണ്‍എഐ; 300 ദശലക്ഷം ഡോളറിന് 'ഗ്ലാസ് ഇമേജിങ്' സ്വന്തമാക്കി കമ്പനി
ദീപാവലിക്ക് യാത്രാ പ്ലാനുണ്ടോ? പോക്കറ്റ് കീറും! പ്രധാന റൂട്ടുകളിൽ റിട്ടേൺ ടിക്കറ്റ് നിരക്ക് 18,000 രൂപ വരെ