11 ബാങ്ക് അവധികള്‍, എടിഎമ്മുകളെയും ബാധിച്ചേക്കാം, ഒക്ടോബറിലെ അവധികള്‍ ഇങ്ങനെ

By Web TeamFirst Published Oct 1, 2019, 7:24 PM IST
Highlights
  • രാജ്യത്ത് ഒക്ടോബറില്‍ 11 ദിവസത്തോളം ബാങ്ക് അവധി 
  • എടിഎമ്മുകളില്‍ പണത്തിന് ദൗര്‍ലഭ്യം നേരിട്ടേക്കാം

മുംബൈ: ഒക്ടോബര്‍ മാസത്തില്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് ലഭിക്കുന്നത് 11 അവധി ദിനങ്ങള്‍. ചില സംസ്ഥാനങ്ങളിലെ ആഘോഷത്തില്‍ ചെറിയ മാറ്റങ്ങളുണ്ടെങ്കിലും അവധിയുടെ ആഘോഷമാണ് ഈ മാസം. രണ്ടാം ശനി, ഞായര്‍, നാലാം ശനി, ദസറ, ദീപാവലി, ഗാന്ധി ജയന്തി തുടങ്ങിയവയാണ് അവധികള്‍ . 

ഈ ദിവസങ്ങളിലെ അവധി ബിസിനസുകാരം അത്യാവശ്യ പണമിടപാടുകള്‍ നടത്താനുള്ളവരും വളരെ അധികം ശ്രദ്ധിക്കണം. ബാങ്കുകള്‍ അവധിയായതിനാല്‍ എടിഎമ്മിലും കറന്‍സി ക്ഷാമം അനുഭവപ്പെട്ടേക്കാം.

ഒക്ടോബർ 2 ഗാന്ധി ജയന്തി, ഒക്ടോബർ 6 ഞായർ, ഒക്ടോബർ 7 നവമി, ഒക്ടോബർ 8 ദസറ, ഒക്ടോബർ 12 രണ്ടാം ശനി, ഒക്ടോബർ 13 ഞായർ, ഒക്ടോബർ 20 ഞായർ, ഒക്ടോബർ 26 നാലാം ശനി, ഒക്ടോബർ 27 ദീപാവലി, ഒക്ടോബർ 28 ഗോവർദ്ധൻ പൂജ, ഒക്ടോബർ 29 ഭായ് ഡൂജ് തുടങ്ങിയവയാണ് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ അവധി.

click me!