കേരളത്തില്‍ സ്വര്‍ണവില കൂടി

Published : Apr 08, 2019, 12:45 PM IST
കേരളത്തില്‍ സ്വര്‍ണവില കൂടി

Synopsis

ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്.   

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 160 രൂപയും വര്‍ധിച്ചു. ഗ്രാമിന് 2,980 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന്‍ സ്വര്‍ണത്തിന് 23,840 രൂപയാണ് ഇന്നത്തെ നിരക്ക്. ഏപ്രില്‍ അഞ്ചാം തീയതി ഗ്രാമിന് 2,945 രൂപയും പവന് 23,560 രൂപയുമായിരുന്നു നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,297.29 ഡോളറാണ് ഇന്നത്തെ നിരക്ക്. 

ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. 

PREV
click me!

Recommended Stories

എഐ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി ടിസിഎസ്; 'ക്ലോഡ്'എഐക്കായി ആന്ത്രോപിക്കുമായി കൈകോര്‍ക്കുന്നു
ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ അടുക്കളയിൽ മാത്രമല്ല ബുദ്ധിമുട്ട്! വിലക്കയറ്റം ബാധിക്കുന്ന 7 മേഖലകൾ അറിയാം