മാളിന്‍റെ ലാഭം ആരാധനാലയങ്ങൾക്ക് നല്‍കി യൂസഫലി

Published : Apr 08, 2019, 10:42 AM ISTUpdated : Apr 08, 2019, 11:13 AM IST
മാളിന്‍റെ ലാഭം ആരാധനാലയങ്ങൾക്ക് നല്‍കി യൂസഫലി

Synopsis

വൈ മാളിൽനിന്നുള്ള ലാഭം ആരാധനാലയങ്ങൾക്ക് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലി കൈമാറി

തൃപ്രയാർ: വൈ മാളിൽനിന്നുള്ള ലാഭം ആരാധനാലയങ്ങൾക്ക് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലി കൈമാറി വൈ മാളിൽ നടന്ന ചടങ്ങിൽ തൃപ്രയാർ ശ്രീരാമക്ഷേത്രത്തിനുള്ള 10 ലക്ഷത്തിന്‍റെ ചെക്ക്‌ ക്ഷേത്രം അധികൃതർക്ക്‌ കൈമാറി. നാട്ടിക ആരിക്കിരി ഭഗവതീക്ഷേത്രം ഭാരവാഹികൾക്ക്‌ മൂന്നുലക്ഷവും തൃപ്രയാർ സെന്‍റ് ജൂഡ് ദേവാലയം ഭാരവാഹികൾക്ക്‌ മൂന്നുലക്ഷവും കൈമാറി. നാട്ടിക ജുമാമസ്ജിദിന് 10 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. പള്ളിയുടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയശേഷം തുക നൽകുമെന്ന് എംഎ യൂസഫലി പറഞ്ഞു.

PREV
click me!

Recommended Stories

ഇൻഡി​ഗോ പ്രതിസന്ധി: വിമാന ടിക്കറ്റ് വില കുറയും, ഇടപെട്ട് സർക്കാർ; നിരക്ക് കുറയ്ക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?