കൂടുന്നു, കുറയുന്നു, മാറ്റമില്ലാതെ തുടരുന്നു; ഇന്നത്തെ സ്വർണ വില

Published : Apr 05, 2022, 10:34 AM IST
കൂടുന്നു, കുറയുന്നു, മാറ്റമില്ലാതെ തുടരുന്നു; ഇന്നത്തെ സ്വർണ വില

Synopsis

സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 3950 രൂപയാണ് ഒരു ഗ്രാമിന് വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4780 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണത്തിന് 38240 രൂപയാണ് വില.

കഴിഞ്ഞ നാല് ദിവസത്തിനിടെ സ്വർണ വില സംസ്ഥാനത്ത് കുതിച്ചുയരുകയും കുത്തനെ താഴുകയും ചെയ്തിരുന്നു. നാല് ദിവസത്തിൽ രണ്ട് ദിവസം വില കുറഞ്ഞിരുന്നു. ഇന്ന് മാറ്റമില്ലാതെ സ്വർണ വില തുടരുന്നത് അന്താരാഷ്ട്ര വില നിലവാരത്തിൽ വലിയ മാറ്റം ഉണ്ടാകാത്തത് കൊണ്ടാണ്.

സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 3950 രൂപയാണ് ഒരു ഗ്രാമിന് വില. 925 ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് വില. വെള്ളിക്ക് 72 രൂപയാണ് വില.

PREV
click me!

Recommended Stories

വായ്പാ തട്ടിപ്പ് കേസ്: ചന്ദ കൊച്ചാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഐസിഐസിഐ ബാങ്കിന്റെ അനുമതി ബോംബെ ഹൈക്കോടതി റദ്ദാക്കി
വിദേശ വിപണിയില്‍ കണ്ണെറിഞ്ഞ് ഇന്ത്യാക്കാര്‍; പക്ഷേ ഓഹരി-ബോണ്ട് നിക്ഷേപം കുതിച്ചു, വര്‍ധന 56.1%