
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ (Gold price) മാറ്റമില്ല. തുടർച്ചയായ രണ്ട് ദിവസം ഉയർന്നതിന് ശേഷം ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Gold price today) 38200 രൂപയാണ്. ജൂൺ ആദ്യ ദിനം കുറഞ്ഞ സ്വർണവില രണ്ടാം ദിനവും മൂന്നാം ദിനവും ഉയർന്ന ശേഷം ഇന്നലെ കുറയുകയായിരുന്നു.
Read Also : PAN - Aadhaar link: പാൻ-ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ അടുത്ത മാസം മുതൽ ഇരട്ടി പിഴ
സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 35 രൂപയുടെ ഇടിവാണ് ഇന്നലെ ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4775 രൂപയാണ്. ജൂൺ മൂന്നിന് 50 രൂപയുടെ വർധനവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയിലും മാറ്റമില്ല. 30 രൂപയാണ് ഇന്നലെ 18 കാരറ്റ് സ്വര്‍ണത്തിന് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3945 രൂപയാണ്. ജൂൺ മൂന്നിന് 45 രൂപയുടെ വർധനവാണ് ഉണ്ടായിരുന്നത്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.
Read Also : Marayur jaggery : മറയൂർ ശർക്കരയുടെ പേരിൽ വ്യാജൻ; തടയുമെന്ന സർക്കാർ വാഗ്ദാനം പാളി, കർഷകർ രംഗത്ത്
കഴിഞ്ഞ 10 ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)
മെയ് 26 - 38120 രൂപ
മെയ് 27 - 38200 രൂപ
മെയ് 28 - 38200 രൂപ
മെയ് 29 - 38200 രൂപ
മെയ് 30 - 38280 രൂപ
മെയ് 31 - 38200 രൂപ
ജൂൺ 01 - 38000 രൂപ
ജൂൺ 02 - 38080 രൂപ
ജൂൺ 03 - 38480 രൂപ
ജൂൺ 04 - 38200 രൂപ