
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 230 രൂപയും പവന് 1840 രൂപയുമാണ് ഇന്ന് വർധിച്ചത്. സംസ്ഥാനത്തെ വിപണി നിരക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 15,000 രൂപയിലും പവന് (8 ഗ്രാം) 1,20,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിനിടെ പ്രതീക്ഷകൾക്ക് വിപരീതമായി കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വർണവില കുറയുകയായിരുന്നു. ഡോളർ ശക്തിയാർജിച്ചു നിന്നതാണ് ഇതിന് പ്രധാന കാരണം. എന്നാൽ ആഗോള തലത്തിൽ യുദ്ധം മൂലം പ്രതിസന്ധി ഉയരുന്നത് സ്വർണവില കൂടാൻ കാരണമാകുമെന്നാണ് കരുതുന്നത്.
ഇന്ന് സംസ്ഥാനത്ത് 18 കാരറ്റ് സ്വർണം ഗ്രാമിന് 12,325 രൂപയും പവന് 98,600 രൂപയുമാണ് നിരക്ക്. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9,595 രൂപയും പവന് 76,760 രൂപയുമാണ് വില. 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6,185 രൂപയും പവന് 49,480 രൂപയുമാണ് വില. എന്നാൽ വെള്ളി വിലയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയും 10 ഗ്രാമിന് 2,850 രൂപയുമാണ് ഇന്നത്തെ നിരക്ക്.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ് കേരളത്തിലെ സ്വർണവില കണക്ക് പുറത്തുവിട്ടത്. ഇവർ നൽകുന്ന വിവരങ്ങൾ പ്രകാരം, 2026 ജനുവരി 29-നാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത്. അന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില. ആഗോള വിപണിയിലെ ചലനങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് പ്രാദേശിക വിപണിയിലെ വിലയെയും സ്വാധീനിക്കുന്നത്.