വിവാഹ- ആഘോഷ സീസണിൽ സ്വർണ, വെള്ളി വിലയിൽ ഇടിവ്: നിക്ഷേപകർ ഇപ്പോൾ വാങ്ങണോ അതോ കാത്തിരിക്കണോ?

Published : Oct 30, 2026, 03:54 PM IST
gold rate

Synopsis

ആഘോഷ-വിവാഹ സീസണിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. യുഎസ് പണപ്പെരുപ്പവും പലിശനിരക്ക് ഉയരാനുള്ള സാധ്യതയുമാണ് പ്രധാനമായും ഈ വിലക്കുറവിന് കാരണമായത്. വരും ദിവസങ്ങളിലും വില ഇനിയും കുറഞ്ഞേക്കാമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

ആഘോഷ സീസണിലും വിവാഹ സീസണിലും സ്വർണ്ണവും വെള്ളിയും വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ആശ്വാസവാർത്തയാണ് പുറത്തു വരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയരത്തിൽ നിന്ന സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിൽ നിലവിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. എംസിഎക്സിൽ (MCX) 10 ഗ്രാം സ്വർണ്ണത്തിന്റെ വില 0.43 ശതമാനം ഇടിഞ്ഞ് 1,41,979 രൂപയിലെത്തി. ഇന്ന് കേരളത്തിൽ സ്വ‍ർണം ​ഗ്രാമിന് 13,040 രൂപയിലും പവന് 1,04,320 രൂപയിലുമാണ് വ്യാപാരം നടക്കുകയെന്ന് കേരളാ ​ഗോൾഡ് ആന്റ് സിൽവ‍‌ർ മെ‍‌ർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. വെള്ളി വിലയിലും ഇന്ന് കൂടുതൽ ഇടിവുണ്ടായി.

വില കുറയാനുള്ള പ്രധാന കാരണങ്ങൾ

അസംസ്‌കൃത എണ്ണവില വർദ്ധിച്ചതും ശക്തമായ യുഎസ് പണപ്പെരുപ്പ കണക്കുകളും മൂലം യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് ഉയർത്തിയേക്കുമെന്ന പ്രതീക്ഷകളാണ് സ്വർണത്തിനും വെള്ളിക്കും തിരിച്ചടിയായത്. പണപ്പെരുപ്പം നിയന്ത്രിക്കാൻ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് ഉയർന്ന നിലയിൽ നിലനിർത്തിയേക്കും. ഉയർന്ന പലിശനിരക്കുകൾ നിലനിൽക്കുമ്പോൾ, നിശ്ചിത പലിശ വരുമാനം നൽകാത്ത സ്വർണത്തേക്കാൾ നിക്ഷേപകർ പലിശ ലഭിക്കുന്ന ആസ്തികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്വർണവിലയെ പ്രതികൂലമായി ബാധിക്കുന്നു. ഇതിന് പുറമേ, പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ക്രൂഡ് ഓയിൽ വില വർദ്ധനവിന് കാരണമായിട്ടുണ്ട്. അതേ സമയം, സമീപഭാവിയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ ഇനിയും ഇടിവുണ്ടായേക്കാമെന്ന് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

PREV
Read more Articles on
click me!

Recommended Stories

അപ്പോ ഈ പണം സമ്പാദിച്ചു വയ്ക്കലിൽ ഒന്നും കാര്യമില്ലേ? എലോൺ മസ്‌കിന്റെ പ്രവചനം; 'ലോകത്ത് സമൃദ്ധിയുടെ പുതുയുഗം എഐ സൃഷ്‍ടിക്കും'
ഓഫീസുകളിലെ ഗിഫ്റ്റിങ് സംസ്‌കാരം മാറുന്നു; ദീപാവലിക്ക് മാത്രമല്ല വർഷം മുഴുവൻ നീളുന്ന സമ്മാനങ്ങളിലേക്ക് ഇന്ത്യൻ കമ്പനികൾ