ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം

Published : Dec 05, 2025, 01:01 PM IST
Home loan

Synopsis

മിക്ക ഭവനവായ്പകളും റിപ്പോ നിരക്ക് പോലുള്ള ബാഹ്യ മാനദണ്ഡങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, നിരക്ക് കുറയുന്നത് ഇ‌എം‌ഐ കുറയ്ക്കും. ഫെബ്രുവരി മുതൽ ഇപ്പോൾ നാല് തവണയായി 125 ബേസിസ് പോയിന്റ് കുറച്ചിട്ടുണ്ട് ആർബിഐ.

വന വായ്പ, വാഹന വായ്പ തുടങ്ങി, വായ്പ എടുത്തവർക്ക് ആശ്വാസമാണ് ഇന്ത്യയുടെ കേന്ദ്ര ബാങ്ക് നൽകിയിരിക്കുന്നത്. ആർ‌ബി‌ഐ ഗവർണർ സഞ്ജയ് മൽഹോത്ര റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റുകൾ കുറച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ റിപ്പോ 5.25 ശതമാനമായിരിക്കും. മിക്ക ഭവനവായ്പകളും റിപ്പോ നിരക്ക് പോലുള്ള ബാഹ്യ മാനദണ്ഡങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, നിരക്ക് കുറയുന്നത് ഇ‌എം‌ഐ കുറയ്ക്കും. ഫെബ്രുവരി മുതൽ ഇപ്പോൾ നാല് തവണയായി 125 ബേസിസ് പോയിന്റ് കുറച്ചിട്ടുണ്ട് ആർബിഐ. പണപ്പെരുപ്പം കുറഞ്ഞതും ശക്തമായ സാമ്പത്തിക വളർച്ചയും പലിശ നിരക്ക് കുറയ്ക്കാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി പണപ്പെരുപ്പം നാല് ശതമാനമെന്ന ലക്ഷ്യത്തിന് താഴെയാണ്. വരും മാസങ്ങളിലും പണപ്പെരുപ്പം കുറഞ്ഞ നിലയില്‍ തുടരാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.

ഭവന വായ്പ എടുക്കുന്നവർ പലിശ നിരക്ക് കുറയാൻ എന്ത് ചെയ്യണം?

ഈ വർഷം ആകെ 125 ബേസിസ് പോയിന്റ് കുറവ് റിപ്പോയിൽ വന്നതോടെ ഇഎംഐകൾ ഇതിനകം തന്നെ കുറഞ്ഞിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ റിപ്പോ നിരക്ക് കൂടിയപ്പോൾ തിരിച്ചടി കിട്ടിയ വായ്പക്കാർക്ക് ഈ അവസരം മുതലാക്കാം. കുറയുന്ന പലിശ നിരക്ക് പരമാവധി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ വായ്പ ഇബിഎൽആർ പലിശ സംവിധാനത്തിലേക്ക് മാറണം. നിങ്ങളുടെ ലോൺ ബിപിഎൽആർ, അല്ലെങ്കിൽ എംസിഎൽആർ പോലുള്ള മറ്റേതെങ്കിലും ക്രമീകരണത്തിന് കീഴിലാണോ എന്നറിയാൻ ബാങ്കുമായി ബന്ധപ്പെടുക.അങ്ങനെ ആണെങ്കിൽ, ഇബിഎൽആറിലേക്കുള്ള മാറ്റത്തിന് അപേക്ഷ നൽകണം.

എന്താണ് ഇബിഎൽആർ?

ഇബിഎൽആർ അഥവാ എക്‌സ്റ്റേണൽ ബെഞ്ച്മാർക്ക് ലിങ്ക്ഡ് ലെൻഡിംഗ് റേറ്റ് റിപ്പോ നിരക്കുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള വായ്പകളാണ്. റിപ്പോ നിരക്ക് കുറയുന്നതിന് അനുസരിച്ച് പലിശ നിരക്ക് കുറയുന്നതിന് ഇബിഎൽആർ സംവിധാനത്തിലേക്ക് മാറുന്നത് സഹായിക്കും. ഭവനവായ്പ എടുത്തിട്ടുള്ളവർക്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നതിന്റെ പെട്ടെന്നുള്ള ഇളവ് ലഭിക്കുന്നത് ഇബിഎൽആർ വായ്പകളിലാണ്.

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: വീഴ്ചയക്ക് ശേഷം ഉയർന്ന് സ്വർണവില; പവന് ഇന്ന് എത്ര നൽകണം?
ടാറ്റയെ നയിച്ച പെൺകരുത്ത്; ടാറ്റ ട്രസ്റ്റ് ചെയർമാൻ്റെ അമ്മ സൈമൺ ടാറ്റ അന്തരിച്ചു