
ദില്ലി: സെപ്തംബർ മാസത്തെ ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി ഉയർത്തി കേന്ദ്ര സർക്കാർ. ഒക്ടോബർ 21 വരെ അതായത് ഇന്നുകൂടി ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യാമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) അറിയിച്ചു. ഇന്നലെയായിരുന്നു ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യേണ്ട അവസാന തിയതി. എന്നാൽ ജിഎസ്ടി പോർട്ടലിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം മന്ദഗതിയിലാലായിരുന്നു. നികുതിദായകർക്ക് പ്രതിമാസ ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതിയിൽ ഈ പോർട്ടൽ ലഭിക്കാതെ ഇരുന്നതോടുകൂടി സമയ പരിധി നീട്ടാനുള്ള ആവശ്യം വിവിധ കോണുകളിൽ നിന്നായി ഉയർന്നു വന്നിരുന്നു.
ALSO READ: ഇന്ത്യയിൽ 1,661 കോടി നിക്ഷേപിക്കാന്‍ ഫോൺപേ; ലക്ഷ്യം ഡാറ്റാ സെന്റർ നിർമ്മാണം
സെപ്തംബർ മാസത്തേക്കുള്ള ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യുമ്പോൾ ജിഎസ്ടി പോർട്ടലിലെ ചില സാങ്കേതിക തകരാറുകൾ കാരണം നികുതിദായകർക്ക് അവരുടെ പ്രതിമാസ ചരക്ക് സേവന നികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിച്ചിരുന്നില്ല. ഇത് കണക്കിലെടുത്താണ് സിബിഐസി അവസാന തിയതി നീട്ടിയത്. തുടർന്ന് ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യാൻ ഒരു ദിവസം കൂടി നീട്ടി നൽകിയിരിക്കുകയാണ്. പ്രതിമാസ ജിഎസ്ടി റിട്ടേണുകൾ സാധരണ ഓരോ മാസവും 20, 22, 24 തീയതികളിൽ ആണ് ഫയൽ ചെയ്യാറുള്ളത്.
നിരവധി നികുതിദായകർ ഇന്നലെ പോർട്ടലിലെ പ്രശ്നം ഉന്നയിച്ചതിനെ തുടർന്നാണ് സമയം നീട്ടി നൽകിയതെന്ന് പോർട്ടൽ അഡ്മിനിസ്ട്രേറ്റർ പറഞ്ഞു. സാധാരണയായി, പിഴ ഒഴിവാക്കാൻ ബിസിനസ്സ് സ്ഥാപനങ്ങൾ മുൻ മാസത്തെ ഇടപാടുകളുടെ വിശദാംശങ്ങൾ ഫയൽ ചെയ്യേണ്ടതുണ്ട്. ഓട്ടോമേറ്റഡ് ജിഎസ്ടി സംവിധാനം ഏർപ്പെടുത്തിയാൽ ഇത്തരത്തിലുള്ള സാങ്കേതിക പ്രശ്‌നം നേരിടേണ്ടി വരില്ലെന്ന അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: ഇലോൺ മാസ്ക് ട്വിറ്റർ ഏറ്റെടുത്താൽ 75 ശതമാനം തൊഴിലാളികൾ പടിക്ക് പുറത്തേക്ക്