Asianet News MalayalamAsianet News Malayalam

ഇന്ത്യയിൽ 1,661 കോടി നിക്ഷേപിക്കാന്‍ ഫോൺപേ; ലക്ഷ്യം ഡാറ്റാ സെന്റർ നിർമ്മാണം

ഡാറ്റാ സെന്ററിന് മൂലധനച്ചെലവ് കൂടുതലാണ്, എന്നാൽ രണ്ട് വർഷത്തിന് ശേഷം കാര്യങ്ങൾ മാറിമറിയും. രാജ്യത്തേക്ക് വാൻ നിക്ഷേപവുമായി ഫോൺപേ

PhonePe investing  1,661 crore on building data centres in the country
Author
First Published Oct 21, 2022, 2:35 PM IST

ദില്ലി: വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ ഫോൺപേ ഇന്ത്യയിൽ 200 മില്യൺ ഡോളർ നിക്ഷേപിക്കുന്നു. രാജ്യത്ത് ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിനായാണ് ഏകദേശം 1,661 കോടി രൂപ നിക്ഷേപിക്കാൻ ഫോൺപേ തയ്യാറാകുന്നത്. 

ALSO READ : ഇലോൺ മാസ്ക് ട്വിറ്റർ ഏറ്റെടുത്താൽ 75 ശതമാനം തൊഴിലാളികൾ പടിക്ക് പുറത്തേക്ക്

സാമ്പത്തിക മേഖലയിലുള്ള ഒരു സ്ഥാപനം അതിന്റെ വിശദാംശങ്ങൾ ഉൾപ്പടെയുള്ള ഡാറ്റകൾ വിദേശ സൂക്ഷിക്കുന്നതിനെ റെഗുലേറ്ററി ബോർഡ് പ്രോത്സാഹിപ്പിക്കുന്നില്ല. ഡാറ്റ സൂക്ഷിക്കുന്നത് പ്രാദേശികമായിട്ടായിരിക്കണം എന്ന  റെഗുലേറ്ററി നിർബന്ധമാണ് പുതിയ ഡാറ്റ സെന്റർ ആരംഭിക്കാനുള്ള കാരണമെന്ന് കമ്പനിയുടെ സഹസ്ഥാപകനും ചീഫ് ടെക്‌നോളജി ഓഫീസറുമായ രാഹുൽ ചാരി പറഞ്ഞു.

നവി മുംബൈയിൽ പുതിയ ഡാറ്റ സെന്റർ ആരംഭിച്ചിട്ടുണ്ട് ഫോൺ പേ. ഇവിടെ 200 മില്യൺ ഡോളർ  നിക്ഷേപം നടർത്തുമെന്ന്  രാഹുൽ ചാരി പറഞ്ഞു. കമ്പനി ഇതിനകം 150 മില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ടെന്നും എന്നാൽ ബാക്കി 50 മില്യൺ നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ALSO READ: സ്റ്റീൽ വിലയിൽ ഇടിവ്; ആറ് മാസത്തിനിടെ 40 ശതമാനം വില കുറഞ്ഞു

ഡാറ്റാ ലോക്കലൈസേഷൻ ഫോൺ പേ പോലൊരു കമ്പനിക്ക് പ്രയോജനകരമാണെന്ന് കമ്പനിയുടെ സഹസ്ഥാപകനും ചീഫ് റിലയബിലിറ്റി ഓഫീസറുമായ ബർസിൻ എഞ്ചിനീയർ പറഞ്ഞു, നിലവിൽ,   ഫോൺ പേ സെക്കൻഡിൽ 7,000 ഇടപാടുകളും വെച്ച് പ്രതിദിനം 120 ദശലക്ഷം ഇടപാടുകൾ നടത്തുന്നുണ്ട്. വർഷാവസാനത്തോടെ പ്രതിദിനം 200 ദശലക്ഷമായും അടുത്ത വർഷാവസാനത്തോടെ പ്രതിദിനം 500 ദശലക്ഷമായും എത്തുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായി ചാരി പറഞ്ഞു.

സ്മാർട്ട് കൂളിംഗ് ഡാറ്റാ സെന്ററിന് മൂലധനച്ചെലവ് കൂടുതലാണ്, എന്നാൽ രണ്ട് വർഷത്തിന് ശേഷം അതിന്റെ ചെലവ് കുറയും, കാരണം അത് ഉപയോഗിക്കുന്ന ഊർജ്ജ ചെലവ് പരമ്പരാഗത ഡാറ്റാ സെന്ററുകളേക്കാൾ കുറവാണെന്ന് ചാരി പറഞ്ഞു.  

ALSO READ: വാക്കുപാലിച്ചു, ക്യാപ്റ്റൻമാരുടെ ശമ്പളം കുത്തനെ ഉയർത്തി സ്പൈസ് ജെറ്റ്

Follow Us:
Download App:
  • android
  • ios