പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീം: മരണശേഷമുള്ള ക്ലെയിം കേസുകളിൽ തീർപ്പ് ഉടനടി; മാർഗ്ഗനിർദ്ദേശങ്ങളുമായി സർക്കാർ

By Web TeamFirst Published Jan 12, 2023, 6:03 PM IST
Highlights

മരണശേഷമുള്ള  ക്ലെയിം കേസുകളിൽ തീർപ്പ് പെട്ടെന്നുണ്ടാകണം; മാർഗ്ഗനിർദ്ദേശങ്ങളുമായി സർക്കാർ.പബ്ലിക് പ്രൊവിഡന്റ് ഫണ്ടിനും മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികൾക്കും ബാധകം 
 

ദില്ലി: നികുതിയിൽ നിന്നും രക്ഷ നേടാൻ കഴിയുന്നത്കൊണ്ട് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ ജനപ്രിയമാണ്. എന്നാൽ മരണശേഷം ക്ലെയിം നൽകുന്ന കേസുകൾ തീർപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളും സമയക്രമവും പാലിക്കുന്നില്ലെന്ന കാരണത്താൽ  മരണപ്പെട്ട ക്ലെയിം അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തപാൽ വകുപ്പ് (ഡിഒപി) പ്രസിദ്ധീകരിച്ചു. 

നിർദിഷ്ട സമയപരിധിക്കുള്ളിൽ മരണ ശേഷമുള്ള ക്ലെയിം കേസുകൾ തീർപ്പാക്കുമെന്ന് പോസ്റ്റ് ഓഫീസുകൾ ഉറപ്പാക്കണം, കൂടാതെ മരണ ശേഷമുള്ള ക്ലെയിം കേസുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ ഹെഡ് പോസ്റ്റ് ഓഫീസുകൾ/സബ് പോസ്റ്റ് ഓഫീസുകൾ ബാധ്യസ്ഥരാകണം എന്ന് തപാൽ വകുപ്പ് വ്യക്തമാക്കി. 

തപാൽ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ 

എ) മരണശേഷം ക്ലെയിം നൽകുന്ന കേസുകൾ  ലഭിക്കുന്ന സമയത്ത്, ക്ലെയിം ചെയ്യുന്നയാളുടെ കെവൈസി ഡോക്യുമെന്റുകൾ ഒറിജിനൽ കെവൈസി ഡോക്യുമെന്റുകൾക്കൊപ്പം പരിശോധിച്ചുറപ്പിക്കും.

ബി) കെവൈസി രേഖകളുടെ പകർപ്പിൽ സാക്ഷികളുടെ ഒപ്പ് ലഭ്യമാണെങ്കിൽ, സാക്ഷികളുടെ ശാരീരിക സാന്നിധ്യം ആവശ്യമില്ല.

(സി) പേയ്‌മെന്റ് ട്രാൻസ്ഫർ ചെയ്യുന്നതിനായി ക്ലെയിം കേസ് സമർപ്പിക്കുന്ന സമയത്ത് ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ട്/പിഒ സേവിംഗ്‌സ് അക്കൗണ്ട് വിശദാംശങ്ങൾ നല്കാൻ നോമിനികൾ ശ്രദ്ധിക്കണം, 

(ഡി) മരണശേഷം ക്ലെയിം നൽകുന്ന കേസുകൾ തീർപ്പാക്കുന്നതിനായി സബ് പോസ്റ്റ് ഓഫീസ്/ഹെഡ് പോസ്റ്റ് ഓഫീസ് പ്രത്യേകം സാംഗ്ഷൻ മെമ്മോ നൽകേണ്ടതില്ല. 'ഓഫീസ് ഉപയോഗത്തിന് മാത്രം' എന്ന് നിർദ്ദേശിച്ചിരിക്കുന്ന ഫോം-11-ന്റെ രണ്ടാം ഭാഗത്ത് ക്ലെയിം അനുവദിക്കും.

(ഇ) മരണശേഷം ക്ലെയിം നൽകുന്ന അപേക്ഷ പൂർണ്ണമായ രേഖകളോടൊപ്പം ലഭിച്ചുകഴിഞ്ഞാൽ കൂടുതൽ പരിശോധന ആവശ്യമില്ല.

(എഫ്) എല്ലാ പോസ്റ്റോഫീസുകളും മരണപ്പെട്ട ക്ലെയിം കേസുകൾ നിശ്ചിത സമയക്രമം/മാനദണ്ഡങ്ങൾ അനുസരിച്ച് തീർപ്പാക്കുന്നത് ഉറപ്പാക്കും. 
 

click me!