'അക്കാര്യത്തിൽ സർക്കാർ ഇടപെടേണ്ട'; സർവേയിൽ നിലപാട് പറഞ്ഞ് ഉപഭോക്താക്കൾ

By Web TeamFirst Published Jul 22, 2021, 6:19 PM IST
Highlights

ഓൺലൈൻ വ്യാപാര മേഖലയിൽ കേന്ദ്രസർക്കാർ ഇടപെടലിനെ എതിർത്ത് 72 ശതമാനത്തോളം ഉപഭോക്താക്കൾ. ഒരു സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.

ദില്ലി: ഓൺലൈൻ വ്യാപാര മേഖലയിൽ കേന്ദ്രസർക്കാർ ഇടപെടലിനെ എതിർത്ത് 72 ശതമാനത്തോളം ഉപഭോക്താക്കൾ. ഒരു സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ വ്യാപാര മേഖലയിൽ കമ്പനികൾ നൽകുന്ന ഇളവുകളുടെ മുകളിൽ കേന്ദ്രസർക്കാർ ഇടപെടരുതെന്നാണ് 72 ശതമാനം ഉപഭോക്താക്കളുടെയും ആവശ്യം.

കമ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ലോക്കൽസർക്കിളാണ് സർവേ നടത്തിയത്. 19 ശതമാനം പേരാണ് കേന്ദ്രത്തിന്റെ പുതിയ നിയന്ത്രണങ്ങൾക്ക് അനുകൂലമായി നിലപാടെടുത്തത്. ഒൻപത് ശതമാനം പേർക്ക് വ്യക്തമായ അഭിപ്രായം ഉണ്ടായിരുന്നില്ല. 

2020 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ ഈയിടെയാണ് കേന്ദ്രസർക്കാർ ഭേദഗതി വരുത്താനുള്ള കരട് പുറത്തുവിട്ടത്. പൊതുജനത്തിന് ഇതിൽ അഭിപ്രായം രേഖപ്പെടുത്താനുള്ള സമയം ഇന്നാണ് അവസാനിച്ചത്. സർവേയിലെ ചോദ്യങ്ങളോട് രാജ്യത്തെ 394 ജില്ലകളിൽ നിന്നുള്ള 82000 പേർ പ്രതികരിച്ചു.

click me!