കോർപ്പറേറ്റുകൾ ഐടിആർ പതിയെ നൽകിയാൽ മതി; സമയപരിധി നീട്ടി സിബിഡിടി

Published : Oct 26, 2024, 05:35 PM ISTUpdated : Oct 26, 2024, 06:31 PM IST
കോർപ്പറേറ്റുകൾ ഐടിആർ പതിയെ നൽകിയാൽ മതി; സമയപരിധി നീട്ടി സിബിഡിടി

Synopsis

ബിസിനസ് സ്ഥാപനങ്ങളുടെ ലാഭത്തിൽ നിന്ന് നേരിട്ട് ഈടാക്കുന്ന നികുതിയാണ് കോർപ്പറേറ്റ് നികുതി. നികുതിക്ക് വിധേയരായ ബിസിനസ്സ് ഉടമകൾ അറ്റാദായത്തിന്റെ ഒരു ഭാഗം നികുതിയായി അടയ്ക്കണം

മുംബൈ: കോർപ്പറേറ്റുകൾക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി). 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാൻ 2024 ഒക്ടോബർ 31 വരെയായിരുന്നു സമയമുണ്ടായിരുന്നത്. ഇതാണ് നവംബർ 15 വരെ നീട്ടിയത്. 

ബിസിനസ് സ്ഥാപനങ്ങളുടെ ലാഭത്തിൽ നിന്ന് നേരിട്ട് ഈടാക്കുന്ന നികുതിയാണ് കോർപ്പറേറ്റ് നികുതി. നികുതിക്ക് വിധേയരായ ബിസിനസ്സ് ഉടമകൾ അറ്റാദായത്തിന്റെ ഒരു ഭാഗം നികുതിയായി അടയ്ക്കണം. 

ഔദ്യോഗിക വിശദീകരണം നൽകിയില്ലെങ്കിലും, വരാനിരിക്കുന്ന ഉത്സവ സീസണിൽ നിരവധി അവധികളുള്ളത് നികുതി അടയ്ക്കാൻ ചിലപ്പോൾ സാധിച്ചെന്ന് വരില്ല ഈ സമ്മർദം ഒഴിവാക്കുക കൂടിയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. സമയപരിധി നീട്ടിയതോടെ കോർപ്പറേറ്റുകൾക്ക് അവരുടെ റിട്ടേണുകളുടെ കൃത്യത ഉറപ്പാക്കാനുള്ള സമയം കൂടിയാണ് ലഭിക്കുന്നത്. 


 

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ