ഐഡിബിഐ ബാങ്കും സ്വകാര്യവത്കരിക്കുന്നു: ഓഹരി വിറ്റഴിക്കൽ ഉടൻ

By Web TeamFirst Published Sep 15, 2022, 1:16 AM IST
Highlights

ഐഡിബിഐ ബാങ്കിലെ ഓഹരി വിറ്റഴിക്കലും, മേൽനോട്ട ചുമതലയും ഒഴിവാക്കാൻ 2021 മെയ് മാസത്തിലാണ് കേന്ദ്രസർക്കാർ തത്വത്തിൽ അനുമതി നൽകിയത്. 

ദില്ലി: കേന്ദ്ര പൊതുമേഖലാ ബാങ്കായ ഐഡിബിഐ ബാങ്ക് സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട ലേല നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് സെക്രട്ടറി. നിക്ഷേപകരിൽനിന്ന് ഇതിനായി താത്പര്യപത്രം ഉടൻ ക്ഷണിക്കും എന്നും അദ്ദേഹം പറഞ്ഞു.

ഐഡിബിഐ ബാങ്കിലെ ഓഹരി വിറ്റഴിക്കലും, മേൽനോട്ട ചുമതലയും ഒഴിവാക്കാൻ 2021 മെയ് മാസത്തിലാണ് കേന്ദ്രസർക്കാർ തത്വത്തിൽ അനുമതി നൽകിയത്. ഐ ഡി ബി ഐ ബാങ്കിൽ 45.48 ശതമാനം ഓഹരികളാണ് ഇപ്പോൾ കേന്ദ്രസർക്കാരിന് ഉള്ളത്. 49.24 ശതമാനം ഓഹരികൾ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലാണ്.

 94 ശതമാനത്തോളം ഓഹരികളും കേന്ദ്ര സർക്കാരിന്റെയും എൽഐസിയുടെയും പക്കലാണ്. ഇതിൽ എത്ര ശതമാനം ഓഹരികൾ വിറ്റഴിക്കണമെന്ന കാര്യത്തിൽ കേന്ദ്ര സർക്കാരും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും പിന്നീട് തീരുമാനമെടുക്കും.

 ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഓഹരി വിറ്റഴിക്കൽ കഴിഞ്ഞ മേയ് മാസത്തിലാണ് നടന്നത്. ശേഷം ലിസ്റ്റ് ചെയ്യപ്പെട്ടത് മുതൽ എൽഐസിയുടെ ഓഹരി മൂല്യം താഴേക്ക് പോകുന്നതായിരുന്നു കാഴ്ച. ഇന്ന് 663.20 രൂപയാണ് എൽഐസി ഓഹരിയുടെ ക്ലോസിംഗ് മൂല്യം.

ആശ്വാസമോ ആശങ്കയോ? കയറ്റുമതിയിൽ രാജ്യത്ത് വർധന, വ്യാപാരകമ്മി ഇരട്ടിയിലേറെയായി; കണക്കുകൾ പുറത്ത്

ഇന്ത്യക്കാർക്ക് ലോൺ നൽകാം; രാജ്യത്തെ ശരാശരി ക്രെഡിറ്റ് സ്‌കോർ പുറത്തുവിട്ടു

click me!