തൊഴിലാളികളെ ഗ്രാറ്റുവിറ്റി നഷ്ടപ്പെടുത്തരുത്; എങ്ങനെ കണക്കൂട്ടാം എന്നറിയൂ

By Web TeamFirst Published Aug 19, 2022, 5:46 PM IST
Highlights

ഗ്രാറ്റുവിറ്റി എങ്ങനെയാണ് കണക്കാക്കുന്നത്, എപ്പോഴാണ് നിങ്ങൾ ഗ്രാറ്റുവിറ്റി ലഭിക്കാൻ യോഗ്യനാകുന്നത് എന്നതിനെ കുറിച്ച് അറിയാം 
 

രു സ്ഥാപനത്തിലെ തത്‌ക്കാലിക അല്ലെങ്കിൽ കരാർ തൊഴിലാളികൾ ഒഴികെയുള്ള ശമ്പളമുള്ള ജീവനക്കാർക്ക് ജോലിയിൽ ഒരു നിശ്ചിത കാലയളവ് പൂർത്തിയാക്കിയാൽ ഗ്രാറ്റുവിറ്റി പേയ്മെന്റിന് അർഹതയുണ്ട്. 1972-ലെ ഗ്രാറ്റുവിറ്റി നിയമം അനുസരിച്ച്, ഒരു സ്ഥാപനത്തിൽ അഞ്ച് വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കിയാൽ ജീവനക്കാരന് ഗ്രാറ്റുവിറ്റി തുക ലഭിക്കാൻ അർഹതയുണ്ട്.

Read Also: ഫിക്സഡ് ഡെപോസിറ്റിന് പലിശ കൂട്ടി ഐസിഐസിഐ; നിക്ഷേപകർക്ക് പണം വാരാം

ജീവനക്കാർ വിരമിക്കുകയോ രാജിവെക്കുകയോ പിരിച്ചുവിടുകയോ ചെയ്‌താലും അവർക്ക് ഗ്രാറ്റുവിറ്റി തുക നൽകും.ഗ്രാറ്റുവിറ്റി നിയമത്തിലെ സെക്ഷൻ 4 അനുസരിച്ച്, ജോലിയ്ക്കിടെ മരണം സംഭവിക്കുകയോ അംഗവൈകല്യം ഉണ്ടാകുകയോ ചെയ്തിട്ട്  ജോലി അവസാനിപ്പിക്കുകയാണെങ്കിൽ, അഞ്ച് വർഷത്തെ തുടർച്ചയായ സേവനം എന്ന വ്യവസ്ഥ ബാധകമല്ല. ഒരു ജീവനക്കാരൻ മരിച്ചാൽ ഗ്രാറ്റുവിറ്റി തുക നോമിനിക്കോ നിയമപരമായ അവകാശിക്കോ നൽകും.

Read Also: സ്ഥിരനിക്ഷേപങ്ങൾക്ക് പലിശ കൂട്ടി എച്ച്‌ഡിഎഫ്‌സി; പുതുക്കിയ നിരക്കുകൾ

ഫാക്ടറികൾ, ഖനികൾ, എണ്ണപ്പാടങ്ങൾ, തോട്ടങ്ങൾ, തുറമുഖങ്ങൾ, റെയിൽവേ, മോട്ടോർ ഗതാഗത സ്ഥാപനങ്ങൾ, കമ്പനികൾ, കടകൾ, പത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തെ എല്ലാ സ്ഥാപനങ്ങൾക്കും ഗ്രാറ്റുവിറ്റി നിയമം 1972 പ്രകാരം ബാധകമാണ്.

കാലയളവ്

  • നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച്, ജീവനക്കാരന് ഗ്രാറ്റുവിറ്റി തുക  ലഭിക്കേണ്ട സമയം മുതൽ 30 ദിവസത്തിനുള്ളിൽ അപേക്ഷിക്കാം.
  • 30 ദിവസത്തിന് ശേഷം അപേക്ഷ സമർപ്പിച്ചാലും തൊഴിലുടമയ്ക്ക് അത് നിരസിക്കാൻ കഴിയില്ല.
  • ഗ്രാറ്റുവിറ്റി തുകയ്ക്കുള്ള അപേക്ഷ ലഭിച്ച് 15 ദിവസത്തിനകം തൊഴിലുടമ അടയ്‌ക്കേണ്ട തുകയും പേയ്‌മെന്റ് തീയതിയും തൊഴിലുടമ വ്യക്തമാക്കേണ്ടതുണ്ട്.
  • അപേക്ഷ നിരസിക്കപ്പെട്ടാൽ ഗ്രാറ്റുവിറ്റിക്കുള്ള അപേക്ഷ നിരസിക്കാനുള്ള കാരണം തൊഴിലുടമ  ജീവനക്കാരനോട്  വ്യക്തമാക്കേണ്ടതുണ്ട്.

Read Also: എന്താണ് ഉദ്യോഗ് ആധാർ? രജിസ്റ്റർ ചെയ്താലുള്ള പ്രയോജനങ്ങൾ ഇവയാണ്

ഗ്രാറ്റുവിറ്റി എങ്ങനെ കണക്കാക്കാം

ഒരു ജീവനക്കാരൻ സമ്പാദിക്കുന്ന ഗ്രാറ്റുവിറ്റി തുക സേവനത്തിന്റെ കലയളവിനെയും അവസാനം വാങ്ങിയ ശമ്പളത്തെയും ആശ്രയിച്ചിരിക്കുന്നു. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുന്നത്. 1972-ലെ ഗ്രാറ്റുവിറ്റി നിയമത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങൾക്ക് എല്ലാ മാസവും 26 ദിവസമായി ആണ് കണക്കാക്കുന്നത്. 

Read Also: ആഡംബരത്തിന്റെ മറുവാക്ക്, ഇഷ അംബാനിയുടെ കൊട്ടാരം

പൂർത്തിയാകുന്ന ഓരോ വർഷത്തിനും 15 ദിവസത്തിലൊരിക്കൽ ഗ്രാറ്റുവിറ്റി നൽകും. ജോലിയുടെ അവസാന വർഷത്തിൽ, ഒരു ജീവനക്കാരൻ ആറ് മാസത്തിൽ കൂടുതൽ സേവനമനുഷ്ഠിച്ചാൽ, അത് ഒരു വർഷമായി കണക്കു കൂട്ടും. ഉദാഹരണത്തിന്, ഒരു ജീവനക്കാരൻ ആകെ എട്ട് വര്ഷവും ഏഴ് മാസവും സേവനമനുഷ്ഠിക്കുകയാണെങ്കിൽ, ഗ്രാറ്റുവിറ്റി കണക്കാക്കുന്നതിനായി ഇത് 9 വർഷമായി പരിഗണിക്കും.

ഗ്രാറ്റുവിറ്റി കണക്കാക്കുന്നതിനുള്ള ഫോർമുല: അവസാനം നൽകിയ ശമ്പളം (അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും) * പൂർത്തിയാക്കിയ സേവന വർഷങ്ങളുടെ എണ്ണം * 15/26.

Read Also: ഗൂഗിൾ പേ, ഫോൺപേ ഇടപാടുകൾ ഇനി തൊട്ടാൽ പൊള്ളുമോ? ചാർജ് ഈടാക്കാനുള്ള ചർച്ചയിൽ ആർബിഐ

ഗ്രാറ്റുവിറ്റി നിയമത്തിന് കീഴിൽ വരാത്ത ഒരു സ്ഥാപനത്തിലെ ജീവനക്കാർക്കും ഗ്രാറ്റുവിറ്റി പേയ്‌മെന്റിന് അർഹതയുണ്ട്. അത്തരം സന്ദർഭങ്ങളിൽ, ഒരു മാസത്തിലെ ആകെ ദിവസങ്ങളുടെ എണ്ണം 30 ആയിരിക്കും.

സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ഗ്രാറ്റുവിറ്റി പേയ്മെന്റുകൾക്കും ആദായനികുതിയിൽ നിന്ന് പൂർണമായ ഇളവിന് അർഹതയുണ്ട്.

click me!