Asianet News MalayalamAsianet News Malayalam

ഫിക്സഡ് ഡെപോസിറ്റിന് പലിശ കൂട്ടി ഐസിഐസിഐ; നിക്ഷേപകർക്ക് പണം വാരാം

റിപ്പോ നിരക്ക് ഉയർത്തിയതോടെ ബാങ്കുകൾ വായ്പാ നിക്ഷേപ പലിശകൾ ഉയർത്തുകയാണ്. ഐസിഐസിഐ നിക്ഷേപ നിരക്ക് കുത്തനെ കൂട്ടി. 
 

ICICI Bank has hiked fixed deposit interest rates
Author
Trivandrum, First Published Aug 19, 2022, 5:07 PM IST

സ്വകാര്യമേഖലയിലെ വായ്പാദാതാവായ ഐസിഐസിഐ ബാങ്ക് 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തി. പുതിയ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ 2022 ഓഗസ്റ്റ് 19 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബാങ്കിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 

Read Also: ഡീസൽ കയറ്റുമതിക്ക് ചെലവേറും; ആഭ്യന്തര ക്രൂഡ് ഓയിലിന്റെ നികുതി കുറച്ചു

ഐസിഐസിഐ ബാങ്കിന്റെ പുതുക്കിയ പലിശ നിരക്കുകൾ 

ഏഴ് ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 2.75 ശതമാനം  പലിശ നൽകുന്നത് തുടരും, കൂടാതെ 30 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഐസിഐസിഐ ബാങ്ക് 3.25 ശതമാനം  പലിശ നിരക്ക് നൽകുന്നത് തുടരും. 91 ദിവസത്തിനും 184 ദിവസത്തിനും ഇടയിലുള്ള കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.75 ശതമാനം  പലിശയും 185 ദിവസത്തിനും ഒരു വർഷത്തിൽ താഴെയുള്ള കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകൾക്കും 4.65 ശതമാനം  പലിശ നൽകുന്നത് തുടരും. ഐസിഐസിഐ ബാങ്കിൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.35 ശതമാനത്തിൽ  നിന്ന് 15 ബേസിസ് പോയിന്റുകൾ (ബിപിഎസ്) ഉയർത്തി 5.50 ശതമാനമാക്കി. 

Read Also: എന്താണ് ഉദ്യോഗ് ആധാർ? രജിസ്റ്റർ ചെയ്താലുള്ള പ്രയോജനങ്ങൾ ഇവയാണ്

1 ദിവസം മുതൽ 3 വർഷം വരെ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 10 ബേസിസ് പോയിന്റുകൾ 5.50 ശതമാനത്തിൽ  നിന്ന് 5.60 ശതമാനം  ആയി ബാങ്ക് വർദ്ധിപ്പിച്ചു. ഐസിഐസിഐ ബാങ്ക്  മൂന്ന് വര്ഷം മുതൽ 5 വർഷം വരെ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.70 ശതമാനത്തിൽ  നിന്ന്  40 ബേസിസ് പോയിന്റ് ഉയർത്തി 6.10% ശതമാനമാക്കി. 5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ 5.90 ശതമാനം  നിരക്കിൽ പലിശ ലഭിക്കും, മുമ്പ് 5.75 ശതമാനം  ആയിരുന്നു. 15 ബേസിസ് പോയിന്റ് വർദ്ധനവ് ആണ് വരുത്തിയത്. ഐസിഐസിഐ ബാങ്ക് 5 വർഷത്തെ നികുതി ലാഭിക്കുന്ന സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.70 ശതമാനത്തിൽ   നിന്ന് 40 ബേസിസ് പോയിന്റുകൾ (വർധിപ്പിച്ച്  6.10 ശതമാനമാക്കി ഉയർത്തി.

Read Also: ചീന വലയിൽ വീഴില്ല; ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാം

“പുതിയ ഐസിഐസിഐ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്കും നിലവിലുള്ള ടേം ഡിപ്പോസിറ്റുകളുടെ പുതുക്കലിനും ഈ പുതുക്കിയ ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്കുകൾ ബാധകമായിരിക്കും,

മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 5 വർഷം വരെ കാലാവധി പൂർത്തിയാകുന്ന സ്ഥിരനിക്ഷേപങ്ങൾക്ക് സാധാരണ നിരക്കിനേക്കാൾ 0.50% അധിക നിരക്ക് ലഭിക്കുന്നത് തുടരും. 5 വർഷം 1 ദിവസം, 10 വർഷം വരെ കാലാവധിയുള്ള ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഇയേഴ്‌സ് എഫ്‌ഡിയിൽ, മുതിർന്ന പൗരന്മാർക്ക് നിലവിലുള്ള 50 ബിപിഎസ് അധിക ആനുകൂല്യത്തിന് മുകളിൽ 0.20% അധിക പലിശ നിരക്ക് ലഭിക്കും. 
 

Follow Us:
Download App:
  • android
  • ios