സാമ്പത്തിക വർഷത്തിൽ ആദ്യമായി ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു: നികുതി റിട്ടേണുകളിലും വർധന

By Web TeamFirst Published Nov 1, 2020, 12:22 PM IST
Highlights

ഒക്ടോബർ മാസത്തിൽ, ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 9% കൂടുതലാണ്. 

ദില്ലി: ഒക്ടോബറിലെ ജിഎസ്ടി നികുതി വരുമാനം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. ഈ വർഷം ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് വരുമാനം ഒരു ലക്ഷം കോടി കടക്കുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു. 2020 ഒക്ടോബർ 31 വരെ സമർപ്പിച്ച ജിഎസ്ടിആർ -3 ബി റിട്ടേണുകളുടെ എണ്ണം 80 ലക്ഷമാണ്.

2020 ഒക്ടോബർ മാസത്തിൽ ശേഖരിച്ച മൊത്ത ജിഎസ്ടി വരുമാനം 1,05,155 കോടി രൂപയാണ്. അതിൽ സിജിഎസ്ടി 19,193 കോടി രൂപ, എസ്ജിഎസ്ടി 25,411 കോടി രൂപ, ഐജിഎസ്ടി 52,540 കോടി രൂപ (ചരക്കുകൾ ഇറക്കുമതിയിലൂടെ നേടിയ 23,375 കോടി രൂപ ഉൾപ്പെടെ) സെസ് വരുമാനം 8,011 കോടി രൂപയാണ്.

കഴിഞ്ഞ വർഷം ഇതേ മാസം ശേഖരിച്ച 95,379 കോടി രൂപയേക്കാൾ 10 ശതമാനം കൂടുതലാണ് ഈ മാസത്തെ വരുമാനം. സെപ്റ്റംബറിൽ ജിഎസ്ടി ശേഖരം 95,480 കോടി രൂപയായിരുന്നു.

ഒക്ടോബർ മാസത്തിൽ, ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 9% കൂടുതലാണ്, ആഭ്യന്തര ഇടപാടിൽ നിന്നുള്ള വരുമാനം (സേവന ഇറക്കുമതി ഉൾപ്പെടെ) 11% കൂടുതലാണ്. 

click me!