ജിഎസ്‍ടി നിയമലംഘനങ്ങൾക്ക് ഇളവ്, 2 കോടി വരെയുള്ള ലംഘനങ്ങൾക്ക് പ്രോസിക്യൂഷൻ നേരിടേണ്ടി വരില്ല

Published : Dec 17, 2022, 05:29 PM ISTUpdated : Dec 17, 2022, 06:05 PM IST
ജിഎസ്‍ടി നിയമലംഘനങ്ങൾക്ക് ഇളവ്, 2 കോടി വരെയുള്ള ലംഘനങ്ങൾക്ക് പ്രോസിക്യൂഷൻ നേരിടേണ്ടി വരില്ല

Synopsis

നാല്‍പ്പത്തിയെട്ടാമത് ജിഎസ്‍ടി കൗണ്‍സില്‍ യോഗമാണ് തുടങ്ങിയത്. ഓണ്‍ലൈനായാണ് യോഗം. 

ദില്ലി: ജി എസ് ടി നിയമപ്രകാരമുള്ള മൂന്ന് നിയമലംഘനങ്ങളെ ക്രിമിനൽ പരിധിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനം. പ്രോസിക്യൂഷൻ ആരംഭിക്കുന്നതിനുള്ള നികുതി തുകയുടെ ഏറ്റവും കുറഞ്ഞ പരിധി ഒരു കോടി രൂപയിൽ നിന്ന് രണ്ട് കോടിയായി ഉയർത്തി. ജി എസ്‍ ടി ഉദ്യോഗസ്ഥന്‍റെ ജോലി തടസപ്പെടുത്തുക, കൃത്രിമ രേഖകൾ സമർപ്പിക്കുക, മതിയായ രേഖകൾ സമർപ്പിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങളും ക്രിമിനൽ പരിധിയിൽ നിന്നൊഴിവാക്കി. ഇന്ന് നടന്ന 48 ആമത് ജി എസ്‍ ടി കൗൺസിലിലാണ് തീരുമാനം. 50 % മുതൽ 150 % വരെയായിരുന്ന കോമ്പൗണ്ടിംഗ് പരിധി 25 % മുതൽ 100 % വരെയാക്കി കുറയ്ക്കാനും യോഗത്തിൽ തീരുമാനമായി. ട്രൈബ്യൂണൽ രൂപീകരണം സംബന്ധിച്ച തീരുമാനം അടുത്ത കൗൺസിൽ യോഗത്തിലുണ്ടാകുമെന്നും ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. 

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ