ജിഎസ്ടി കൗൺസിൽ യോഗം ആരംഭിച്ചു; കൊവിഡ് മരുന്നുകൾ, വാക്സീൻ എന്നിവയുടെ നികുതി കുറയ്ക്കല്‍ ചര്‍ച്ചയായേക്കും

Published : May 28, 2021, 11:47 AM IST
ജിഎസ്ടി കൗൺസിൽ യോഗം ആരംഭിച്ചു; കൊവിഡ് മരുന്നുകൾ, വാക്സീൻ എന്നിവയുടെ നികുതി കുറയ്ക്കല്‍ ചര്‍ച്ചയായേക്കും

Synopsis

കൊവിഡ് മരുന്നുകൾ, വാക്സീൻ , കൊവിഡ് ചികിത്സാ ഉപകരണങ്ങൾ എന്നിവയുടെ നികുതി കുറയ്ക്കുന്നതും യോഗത്തിൽ ചർച്ചയാകും.

ദില്ലി: നാല്‍പ്പത്തി മൂന്നാമത് ജിഎസ്ടി കൗൺസിൽ യോഗം ആരംഭിച്ചു. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം അഞ്ചുകൊല്ലം കൂടി നീട്ടണമെന്ന് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടേക്കും. ജിഎസ്ടി നഷ്ടപരിഹാര ഇനത്തിൽ 2.69 ലക്ഷം കോടി രൂപയാണ് 2021- 22 സാമ്പത്തിക വർഷത്തിൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകാനുള്ളത്. 

കൊവിഡ് മരുന്നുകൾ, വാക്സീൻ , കൊവിഡ് ചികിത്സാ ഉപകരണങ്ങൾ എന്നിവയുടെ നികുതി കുറയ്ക്കുന്നതും യോഗത്തിൽ ചർച്ചയാകും. ഇന്നത്തെ യോഗത്തിന് മുന്നോടിയായി ഏഴ് ബിജെപി ഇതര സംസ്ഥാനങ്ങൾ യോഗം ചേർന്നിരുന്നു. രാജസ്ഥാൻ, കേരളം പശ്ചിമബംഗാൾ , തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ ആണ് യോഗത്തിൽ പങ്കെടുത്തിരുന്നത്.

PREV
click me!

Recommended Stories

ആക്സിസ് ബാങ്കുമായി കൈകോർത്ത് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഗൂഗിൾ; പേ ഫ്ലെക്സിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെ? ആദ്യ പത്തിൽ ഇടം നേടി അംബാനി കുടുംബം