ജിഎസ്ടി കൗൺസിൽ യോഗം: ഓൺലൈൻ ഗെയിമിങ്ങിനുള്ള നികുതിയിൽ സുപ്രധാന തീരുമാനം ഇന്ന്

Published : Aug 02, 2023, 12:00 PM IST
ജിഎസ്ടി കൗൺസിൽ യോഗം: ഓൺലൈൻ ഗെയിമിങ്ങിനുള്ള നികുതിയിൽ സുപ്രധാന തീരുമാനം ഇന്ന്

Synopsis

വൻകിട ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ, സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് തടസ്സമാകുമെന്നതിനാൽ ഈ  തീരുമാനം പിൻവലിക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.   

ദില്ലി: ജിഎസ്ടി കൗൺസിൽ ഇന്ന് യോഗം ചേരും. കൗൺസിൽ അധ്യക്ഷയായ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ യോഗത്തിൽ അധ്യക്ഷനാകും. ഇന്ന് നടക്കുന്ന വെർച്വൽ മീറ്റിംഗിൽ ഓൺലൈൻ ഗെയിമിങ്ങിനുള്ള നികുതിയെ കുറിച്ചുള്ള സുപ്രധാന തീരുമാനം എടുത്തേക്കും. 

ഓൺലൈൻ ഗെയിമിംഗ് ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇന്നത്തെ യോഗം നിർണായകമാണ്. കാരണം, ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും കുതിരപ്പന്തയത്തിനും 28% ഏകീകൃത നികുതി ചുമത്താൻ മുൻ യോഗത്തിൽ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചിരുന്നു.  തുടർന്ന്, വൻകിട ഓൺലൈൻ ഗെയിമിംഗ് കമ്പനികളും അവരുടെ സിഇഒമാരും പുതിയ കാലത്തെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് തടസ്സമാകുമെന്നതിനാൽ ഈ  തീരുമാനം പിൻവലിക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. അതിനാൽ, ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും കുതിരപ്പന്തയത്തിനും 28% ജിഎസ്ടി ഈടാക്കാനുള്ള നിർദ്ദേശം ഇന്ന് മന്ത്രിമാരുടെ സംഘം ചർച്ച ചെയ്യുകയും അന്തിമ തീരുമാനം എടുക്കുകയും ചെയ്യും.

ALSO READ: സബ്‌സിഡി പ്രഖ്യാപിച്ച് വെറും ഒരാഴ്ച; ഒഎൻഡിസി വിറ്റത് 10,000 കിലോ തക്കാളി

ഓൺലൈൻ ഗെയിമിംഗിന് ജി.എസ്.ടി

 ജൂലൈ 11 ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ, ഓൺലൈൻ ഗെയിമിംഗ്, കാസിനോകൾ, കുതിരപ്പന്തയം എന്നിവയിലെ പന്തയങ്ങളുടെ മുഴുവൻ മുഖവിലയ്ക്കും 28% നികുതി ചുമത്താൻ ജിഎസ്ടി കൗൺസിൽ അംഗീകാരം നൽകി. തുടർന്ന്, കേന്ദ്ര-സംസ്ഥാന നികുതി ഓഫീസർമാരടങ്ങുന്ന ലോ കമ്മിറ്റി, നികുതി ആവശ്യങ്ങൾക്കായുള്ള വിതരണ മൂല്യം കണക്കാക്കുന്നത് സംബന്ധിച്ച് ജിഎസ്ടി കൗൺസിലിന്റെ പരിഗണനയ്ക്കായി കരട് നിയമങ്ങൾ തയ്യാറാക്കി.

ഇതുപ്രകാരം, ഓൺലൈൻ ഗെയിമിംഗിന്റെ വിതരണത്തിന്റെ മൂല്യം കളിക്കാരന്റെ പേരിൽ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിക്ഷേപിക്കുന്ന ആകെ തുകയായിരിക്കും. കാസിനോകളെ സംബന്ധിച്ചിടത്തോളം, ടോക്കണുകൾ, ചിപ്പുകൾ, നാണയങ്ങൾ അല്ലെങ്കിൽ ടിക്കറ്റുകൾ എന്നിവ വാങ്ങുന്നതിനായി ഒരു കളിക്കാരൻ നൽകുന്ന തുകയാണ് വിതരണ മൂല്യം. 

ഇന്ന് നടക്കുന്ന വെർച്വൽ യോഗത്തിൽ സമിതിയുടെ ശുപാർശകൾ കൗൺസിൽ ചർച്ച ചെയ്യും.

നസാര, ഗെയിംസ് ക്രാഫ്റ്റ്, സുപീ, വിൻസോ തുടങ്ങിയ കമ്പനികളെ പ്രതിനിധീകരിക്കുന്ന ഓൾ ഇന്ത്യ ഗെയിമിംഗ് ഫെഡറേഷൻ (എഐജിഎഫ്) ജിഎസ്ടി കൗൺസിലിന്റെ തീരുമാനത്തെ "ഭരണഘടനാവിരുദ്ധവും യുക്തിരഹിതവും നീചവുമാണ്" എന്ന് വിശേഷിപ്പിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം