50-ാമത് ജിഎസ്ടി കൗൺസിൽ യോഗം നാളെ; ഒഎൻഡിസിക്ക് കീഴിലുള്ള നികുതി ചർച്ച ചെയ്‌തേക്കും

Published : Jul 10, 2023, 02:01 PM IST
50-ാമത് ജിഎസ്ടി കൗൺസിൽ യോഗം നാളെ; ഒഎൻഡിസിക്ക് കീഴിലുള്ള നികുതി ചർച്ച ചെയ്‌തേക്കും

Synopsis

യോഗത്തിൽ ഒഎൻഡിസിക്ക് കീഴിലുള്ള നികുതിയെക്കുറിച്ച് ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. തങ്ങളുടെ സേവനങ്ങൾ ഇടനിലക്കാരില്ലാതെ വിപണിയിലെത്തിക്കാൻ സംരംഭകരെ സഹായിക്കാനായി കേന്ദ്രസർക്കാർ ആരംഭിച്ച പ്ലാറ്റ്ഫോമാണ് ഒഎൻഡിസി.

ദില്ലി: 50-ാമത് ജിഎസ്ടി കൗൺസിൽ യോഗം നാളെ ദില്ലിയിലെ  വിജ്ഞാന് ഭവനിൽ ചേരും. ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷയായ കൗൺസിലിൽ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ പങ്കെടുക്കും. നാളെ നടക്കുന്ന യോഗത്തിൽ ഒഎൻഡിസിക്ക് കീഴിലുള്ള നികുതിയെക്കുറിച്ച് ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. കൂടാതെ ഓൺലൈൻ ഗെയിമിംഗും ട്രേഡിംഗും സംബന്ധിച്ച റിപ്പോർട്ടുകൾ, മന്ത്രിമാരുടെ ഗ്രൂപ്പ് പുനഃസംഘടിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള നിരവധി അജണ്ടകൾ യോഗത്തിൽ ചർച്ച ചെയ്യും.

തങ്ങളുടെ സേവനങ്ങൾ ഇടനിലക്കാരില്ലാതെ വിപണിയിലെത്തിക്കാൻ സംരംഭകരെ സഹായിക്കാനായി കേന്ദ്രസർക്കാർ ആരംഭിച്ച പ്ലാറ്റ്ഫോമാണ് ഒഎൻഡിസി. ഒന്നിലധികം ഏജൻസികൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ, ഈ സ്ഥാപനങ്ങളിൽ ഏതാണ് നികുതി നൽകേണ്ടതെന്ന കാര്യത്തിൽ അധികാരികൾക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമായിരുന്നു. ധനമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഒഎൻഡിസിയെക്കുറിച്ച് ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: മുകേഷ് അംബാനിയുടെ പുതിയ കരുനീക്കം; ജിയോ ഫിനാൻഷ്യൽ സർവീസ് ഡയറക്ടറായി ഇഷ അംബാനി

ബിസിനസ്സ് സ്ഥാപനങ്ങൾ അവകാശപ്പെടുന്ന അധിക ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) പ്രശ്നവും കൗൺസിൽ ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.  ഓൺലൈൻ ഗെയിമിംഗ്, കാസിനോകൾ, കുതിരപ്പന്തയം എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ട് കൗൺസിൽ ചർച്ച ചെയ്യും. അത് ഉടൻ തന്നെ സംസ്ഥാനങ്ങൾക്ക് കൈമാറും. കഴിഞ്ഞ വർഷം ഡിസംബറിൽ ജിഒഎം കൗൺസിലിന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും കൗൺസിൽ ചർച്ചയ്ക്ക് എടുത്തിട്ടില്ല. കൂടാതെ മന്ത്രിമാരുടെ ഗ്രൂപ്പിന് ഒരു കൺവീനറെയും കൗൺസിൽ തീരുമാനിക്കും.
 
ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണലുകൾ സ്ഥാപിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യവും വരാനിരിക്കുന്ന യോഗത്തിൽ പരിഗണിക്കും. രോക്ഷ നികുതി വ്യവഹാരങ്ങൾ കാര്യക്ഷമമാക്കുകയും വേഗത്തിലാക്കുകയും ചെയ്യുന്നതിലൂടെ നികുതിദായകരുടെയും കോടതികളുടെയും മേലുള്ള ഭാരം ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണലുകൾ കുറച്ചേക്കാം. ജിഎസ്ടി കൗൺസിലിന്റെ അംഗീകാരത്തിന് ശേഷം കേന്ദ്രം ഉടൻ അംഗങ്ങളെ നിയമിക്കും. 

 നികുതി വെട്ടിപ്പും വ്യാജ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ക്ലെയിമുകളും പരിശോധിക്കുന്നതിനായി ജിഎസ്ടി റിട്ടേൺ ഫയലിംഗ് സിസ്റ്റത്തിൽ കൂടുതൽ മാർഗങ്ങൾ  ഏർപ്പെടുത്താനുള്ള സിബിഐസിയുടെ നിർദ്ദേശവും ജിഎസ്ടി കൗൺസിൽ പരിഗണിച്ചേക്കും.
 

PREV
Read more Articles on
click me!

Recommended Stories

നിസ്സാരമെന്ന് കരുതിയ ആ 500 രൂപ കോടീശ്വരനാക്കിയേക്കാം; അറിഞ്ഞോ അറിയാതെയോ കളയുന്നത് കോടികള്‍!
യുഎസ്-ഇറാന്‍ യുദ്ധമുണ്ടായാല്‍ എന്തുസംഭവിക്കും?