GST : ചെറുകിട ബിസിനസുകൾക്കുള്ള ജിഎസ്ടി രജിസ്ട്രേഷൻ; നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ

By Web TeamFirst Published Jul 1, 2022, 1:11 PM IST
Highlights

ചെറുകിട ബിസിനസുകൾക്കുള്ള ജിഎസ്ടി രജിസ്റ്റർ ചെയ്യാൻ ഏതൊക്കെ രേഖകൾ ആവശ്യമാണ് എന്നറിയാം 

നിങ്ങൾ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുകയാണെങ്കിലും അല്ലെങ്കിൽ ഒരു ചെറിയ ബിസിനസ്സ് നടത്തുകയാണെങ്കിലും, അതുമായി ബന്ധപ്പെട്ട സർക്കാർ നിർഷ്കർഷിക്കുന്ന എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും അറിഞ്ഞിരിക്കണം. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ജിഎസ്ടി അഥവാ ചരക്ക് സേവന നികുതി. സങ്കീർണ്ണമായ കേന്ദ്ര-സംസ്ഥാന നികുതി സംവിധാനങ്ങളിൽ നിന്നും നികുതിദായകരെയും ബിസിനസുകളെയും സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2017 ൽ ജിഎസ്ടി അവതരിപ്പിച്ചത്.

ചെറുകിട ഇടത്തരം ബിസിനസുകൾക്ക് ജിഎസ്ടി ആദ്യം ബുദ്ധിമുട്ടായി പലപ്പോഴും അനുഭവപ്പെടുമെങ്കിലും ബിസിനസ്സിന്റെ തുടർച്ചയിൽ അതിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റുമ്പോൾ ചെറുകിട ബിസിനസ്സിൽ ജിഎസ്ടി കൊണ്ടുള്ള ഗുണങ്ങൾ തിരിച്ചറിയാൻ കഴിയും. ജിഎസ്ടി രജിസ്ട്രേഷനെ കുറിച്ച് അറിയേണ്ടതെല്ലാം

ജിഎസ്ടി രജിസ്ട്രേഷനുള്ള യോഗ്യത

നാല്പത് ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവുള്ള നിർമ്മാണ മേഖലയിൽ ഉൾപ്പെടുന്ന ബിസിനസുകൾക്ക് നിർബന്ധമായും GSTIN ഉണ്ടായിരിക്കണം. സേവന മേഖലയിൽ  20 ലക്ഷം രൂപയോ അതിൽ കൂടുതലോ  വിറ്റുവരവുള്ള ബിസിനസുകൾക്ക് GSTIN ഉണ്ടായിരിക്കണം.ഇ-കൊമേഴ്‌സും ഇതിൽ ഉൾപ്പെടുന്നു. 

ജിഎസ്ടി രജിസ്ട്രേഷന് ആവശ്യമായ രേഖകൾ

ഉടമയുടെ /ഉടമകളുടെ പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോകൾ
കമ്പനിയുടെ പാൻ കാർഡ്
ഐഡന്റിറ്റി പ്രൂഫുകൾ (ആധാർ കാർഡുകൾ, പാസ്‌പോർട്ടുകൾ അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ്)
LLP-കൾ, OPC-കൾ, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ എന്നിവയുടെ അസോസിയേഷൻ സർട്ടിഫിക്കറ്റ്
ബാങ്ക് വിശദാംശങ്ങൾ (ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, പാസ്‌ബുക്ക് അല്ലെങ്കിൽ റദ്ദാക്കിയ ചെക്കുകൾ)
പങ്കാളിത്ത സ്ഥാപനമാണെങ്കിൽ പാർട്ണർഷിപ്പ് ഡീഡ്
ചെറുകിട ബിസിനസ്സുകളുടെ ജിഎസ്ടി രജിസ്ട്രേഷൻ പ്രക്രിയ

നിങ്ങളുടെ ചെറുകിട ബിസിനസ്സിന്റെ ജിഎസ്ടി രജിസ്ട്രേഷനായി, മുകളിൽ ലിസ്റ്റുചെയ്തിരിക്കുന്ന രേഖകൾ തയ്യാറാക്കുക. തുടർന്ന് http://www.gst.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കുക. ഈ വെബ്‌സൈറ്റിൽ, നിങ്ങൾ  വ്യക്തിഗത വിവരങ്ങൾ, ബിസിനസ് വിശദാംശങ്ങൾ, ചരക്കുകളും സേവനങ്ങളും ഒപ്പം എച്ച് എസ് എൻ  കോഡുകൾ അല്ലെങ്കിൽ സർവീസിങ് അക്കൗണ്ടിംഗ് കോഡ്, ഓപ്പ്പം ബാങ്കിംഗ് വിശദാംശങ്ങളും നൽകണം. എല്ലാം ശരിയാണെങ്കിൽ, നിങ്ങൾക്ക് ഒരു ജിഎസ്ടി നമ്പർ ലഭിക്കുന്നതായിരിക്കും.
 

click me!