ജിഎസ്ടി വില്‍പ്പന റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള തീയതി നീട്ടി

By Web TeamFirst Published Apr 22, 2019, 4:41 PM IST
Highlights

2017 ജൂലൈ ഒന്ന് മുതല്‍ ചരക്ക് സേവന നികുതി നടപ്പാക്കിയത് മുതല്‍ ജിഎസ്ടി നെറ്റ്‍വര്‍ക്കുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ നികുതി ദായകര്‍ ഉന്നയിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: ജിഎസ്ടി മാര്‍ച്ച് മാസത്തെ വില്‍പ്പന റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ഏപ്രില്‍ 23 ലേക്ക് നീട്ടി. നേരത്തെ വില്‍പ്പന റിട്ടേണ്‍ ഫയല്‍ ചെയ്യാനുളള അവസാന തീയതി ഏപ്രില്‍ 20 ന് ആയിരുന്നു. 

ജിഎസ്ടി നെറ്റ്‍വര്‍ക്കില്‍ തടസം നേരിടുന്നതായി വ്യാപാരികളില്‍ നിന്നും വ്യവസായികളില്‍ നിന്നും വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്ര  സര്‍ക്കാര്‍ തീയതി നീട്ടാന്‍ തീരുമാനിച്ചത്. ജിഎസ്ടിഎന്നിലെ (ജിഎസ്ടി നെറ്റ്‍വര്‍ക്ക്) തകരാറുകള്‍ മൂലം റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള തീയതി നീട്ടുന്നത് ഇപ്പോള്‍ തുടര്‍ക്കഥയായതായി പരാതികള്‍ വ്യാപകമാണ്.

2017 ജൂലൈ ഒന്ന് മുതല്‍ ചരക്ക് സേവന നികുതി നടപ്പാക്കിയത് മുതല്‍ ജിഎസ്ടി നെറ്റ്‍വര്‍ക്കുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ നികുതി ദായകര്‍ ഉന്നയിച്ചിട്ടുണ്ട്. 

click me!