കേന്ദ്ര സർക്കാറിന് സന്തോഷ വാർത്ത! വലിയ നേട്ടവുമായി ജിഎസ്ടി വരുമാനം, മുൻ വർഷത്തേക്കാൾ വർധന 

Published : Sep 02, 2023, 09:19 AM ISTUpdated : Sep 02, 2023, 10:49 AM IST
കേന്ദ്ര സർക്കാറിന് സന്തോഷ വാർത്ത! വലിയ നേട്ടവുമായി ജിഎസ്ടി വരുമാനം, മുൻ വർഷത്തേക്കാൾ വർധന 

Synopsis

തുടർച്ചയായ മൂന്നാം മാസമാണ് ജിഎസ്ടി വരവ് 1.6 ലക്ഷം കോടി കടക്കുന്നത്. 2022 ഓഗസ്റ്റിൽ 1,43,612 കോടി രൂപയാണ് ലഭിച്ചത്.

ദില്ലി: ജിഎസ്ടി കളക്ഷനിൽ റെക്കോർഡ് നേട്ടം. ഓഗസ്റ്റിലെ ചരക്ക് സേവന നികുതി 1.6 ലക്ഷം കോടി രൂപയായി ഉയർന്നു. മുൻ വർഷത്തെ ഓ​ഗസ്റ്റിനെ അപേക്ഷിച്ച് 11 ശതമാനമാണ് വളർച്ചയുണ്ടായതെന്ന് റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര പറഞ്ഞു. ആളുകൾ കൃത്യമായി ജിഎസ്ടി അടക്കുന്നത് കാരണമാണ് കളക്ഷനിൽ വർധനവുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി. തുടർച്ചയായ മൂന്നാം മാസമാണ് ജിഎസ്ടി വരവ് 1.6 ലക്ഷം കോടി കടക്കുന്നത്. 2022 ഓഗസ്റ്റിൽ 1,43,612 കോടി രൂപയാണ് ലഭിച്ചത്. ഈ വർഷം ഏപ്രിലിൽ 1.87 ലക്ഷം കോടി രൂപ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരുന്നു. ആദ്യ സാമ്പത്തിക പാദത്തിൽ ജിഡിപി വളർച്ച 7.8 ശതമാനമായിരുന്നെന്നും മൽഹോത്ര പറഞ്ഞു. ജൂൺ പാദത്തിൽ ജിഎസ്ടി വരുമാനം 11 ശതമാനത്തിലധികം വർധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 

അസമില്‍ വീടുകള്‍ പൊളിക്കുന്നതിന് എതിരെ അര്‍ദ്ധനഗ്നരായി പ്രതിഷേധിച്ച് സ്ത്രീകള്‍

നേരത്തെ ജിഎസ്ടി കളക്ഷൻ വർധിപ്പിക്കുന്നതിനായി സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. ഓരോ തവണ സാധനം വാങ്ങുമ്പോഴും ബില്ലുകൾ ചോദിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി  'മേരാ ബിൽ മേരാ അധികാര്'  പദ്ധതി അവതരിപ്പിച്ചു. മേരാ ബില്‍ മേരാ അധികാര്‍ മൊബൈല്‍ ആപ്പില്‍ ജി.എസ്.ടി ബിൽ അപ്‌ലോഡ് ചെയ്യുന്നവര്‍ക്ക് സമ്മാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. 10,000 രൂപ മുതൽ ഒരു കോടി രൂപ വരെ ക്യാഷ് റിവാർഡുകൾ ആണ് ലഭിക്കുക. സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് പ്രഖ്യാപിച്ചത് പ്രകാരം ആറ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഈ പദ്ധതി സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. ഹരിയാന, അസം, ഗുജറാത്ത് സംസ്ഥാനങ്ങളിലും ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും സ്കീം ആരംഭിക്കും.

asianetnews live

PREV
click me!

Recommended Stories

വിരമിച്ച ശേഷം വിദേശത്ത് അടിച്ചുപൊളിക്കാം; ഇന്ത്യക്കാര്‍ക്ക് സ്ഥിരതാമസത്തിന് അനുമതി നല്‍കുന്ന 7 രാജ്യങ്ങളിതാ
ഗ്ലാസിലെ 'സ്വര്‍ണം'; 10 ലക്ഷം വിലയുള്ള ഇന്ത്യന്‍ വിസ്‌കിക്ക് ലോകത്തില്‍ മൂന്നാം സ്ഥാനം