56 ലക്ഷത്തിന് വിറ്റ 100 രൂപ നോട്ട്; ഹജ്ജ് നോട്ടിന്റെ പ്രത്യേകതകൾ എന്തൊക്കെ?

Published : Feb 08, 2026, 01:50 PM IST
Rs 100 Hajj Note

Synopsis

ഹജ്ജ് തീർത്ഥാടനത്തിനായി ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യൻ തീർത്ഥാടകർക്ക് വേണ്ടിയായിരുന്നു ആർബിഐ ഈ നോട്ടുകൾ പുറത്തിറക്കിയത്.

ഇന്ത്യ ഇന്നുവരെ പല മൂല്യങ്ങളിലുള്ള കറൻസി നോട്ടുകൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ കറൻസിയെ കുറിച്ചുള്ള പുതിയ വാർത്ത പഴയൊരു നൂറ് രൂപ നോട്ട് 56 ലക്ഷം രൂപയ്ക്ക് വിറ്റുപോയി എന്നതാണ്. കേൾക്കുമ്പോൾ അതിശയം തോന്നാം, പക്ഷേ ഇത് സത്യമാണ്. 1950-കളിൽ ഇന്ത്യൻ റിസർവ് ബാങ്ക് (ആർബിഐ) പുറത്തിറക്കിയ 100 രൂപയുടെ 'ഹജ്ജ് നോട്ട്' ലണ്ടനിലെ ലേലത്തിൽ 56 ലക്ഷം രൂപയ്ക്കാണ് വിറ്റത്. ചില ഗൾഫ് രാജ്യങ്ങളിൽ മാത്രമായിരുന്നു ഈ നോട്ടിന് നിയമസാധുതയുണ്ടായിരുന്നത്. ഈ അപൂർവ നോട്ടിന് ഇപ്പോഴും വലിയ വിലയാണ്.

56 ലക്ഷത്തിന് വിറ്റ 100 രൂപ നോട്ട്

56 ലക്ഷം രൂപയ്ക്ക് വിറ്റുപോയ നോട്ടിന്റെ സീരിയൽ നമ്പർ HA 078400 എന്നാണ്. ഹജ്ജ് തീർത്ഥാടനത്തിനായി ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യൻ തീർത്ഥാടകർക്ക് വേണ്ടിയായിരുന്നു ആർബിഐ ഈ നോട്ടുകൾ പുറത്തിറക്കിയത്. തീർത്ഥാടകർ ഹജ്ജ് യാത്രയ്ക്കായി സ്വർണം വാങ്ങുന്നത് പതിവായിരുന്നു. ഇത് ഇന്ത്യയിൽ നിന്ന് അനധികൃതമായി സ്വർണം കടത്തുന്നതിന് കാരണമായി. ഈ അനധികൃത സ്വർണം വാങ്ങുന്നത് തടയാനാണ് ഈ കറൻസി കൊണ്ടുവന്നത്. ഈ നോട്ടിന് ഇന്ത്യയിൽ നിയമസാധുതയുണ്ടായിരുന്നില്ല. 1961-ൽ കുവൈറ്റ് സ്വന്തമായി കറൻസി അവതരിപ്പിച്ചു. താമസിയാതെ മറ്റ് ഗൾഫ് രാജ്യങ്ങളും ഇത് പിന്തുടർന്നു. ഇതോടെ, 1970-കളിൽ ഹജ്ജ് നോട്ടുകളുടെ ഉത്പാദനം നിർത്തി. ഈ നോട്ടുകൾ ഇപ്പോൾ വളരെ അപൂർവമായാണ് കണക്കാക്കപ്പെടുന്നത്. കറൻസി ശേഖരിക്കുന്നവർ വലിയ വില നൽകി ഇത് വാങ്ങുന്നുണ്ട്.

ഹജ്ജ് നോട്ടിന്റെ പ്രത്യേകതകൾ എന്തൊക്കെ?

ഹജ്ജ് നോട്ടുകൾക്ക് പല പ്രത്യേകതകളുമുണ്ടായിരുന്നു. ഇതിന്റെ സീരിയൽ നമ്പർ തുടങ്ങിയിരുന്നത് HA എന്ന അക്ഷരങ്ങളിലായിരുന്നു. അതുകൊണ്ട് തന്നെ ഇത് തിരിച്ചറിയാൻ എളുപ്പമായിരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, ബഹ്റൈൻ, കുവൈറ്റ്, ഒമാൻ തുടങ്ങിയ ചില ഗൾഫ് രാജ്യങ്ങളിൽ മാത്രമാണ് ഈ നോട്ടുകൾക്ക് നിയമസാധുതയുണ്ടായിരുന്നത്. ഹജ്ജ് നോട്ടുകളുടെ നിറം സാധാരണ ഇന്ത്യൻ നോട്ടുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു.

കഴിഞ്ഞ വർഷവും നോട്ട് ഉയർന്ന വിലയ്ക്ക് വിറ്റുപോയിരുന്നു

ഈ വർഷം മാത്രമല്ല, 2024 മെയ് മാസത്തിലും ഈ നോട്ടുകൾ ഉയർന്ന വിലയ്ക്ക് വിറ്റുപോയിരുന്നു. ലണ്ടനിൽ നടന്ന ലേലത്തിൽ രണ്ട് പഴയ 10 രൂപ നോട്ടുകൾ വലിയ തുകയ്ക്കാണ് ലേലത്തിൽ പോയത്. ഒരു നോട്ട് 6.90 ലക്ഷം രൂപയ്ക്കും മറ്റൊന്ന് 5.80 ലക്ഷം രൂപയ്ക്കുമാണ് വിറ്റത്.

PREV
Read more Articles on
click me!

Recommended Stories

ആഗോള വിപണിയില്‍ ആശ്വാസം; സ്വര്‍ണത്തിനും വെള്ളിക്കും വിലക്കുറയുമോ?
എഫ്ഡി കാലം അവസാനിക്കുന്നു; ഇന്ത്യക്കാര്‍ ഇപ്പോള്‍ ഓഹരി വിപണിയുടെ പിന്നാലെ!