റിപ്പോ നാളെ ഉയർത്താൻ ആർബിഐ; വായ്പ നിരക്ക് ഇന്ന് ഉയർത്തി എച്ച്‌ഡിഎഫ്‌സി

Published : Jun 07, 2022, 03:18 PM ISTUpdated : Jun 07, 2022, 03:27 PM IST
റിപ്പോ നാളെ ഉയർത്താൻ ആർബിഐ; വായ്പ നിരക്ക് ഇന്ന് ഉയർത്തി എച്ച്‌ഡിഎഫ്‌സി

Synopsis

നാളെ ആർബിഐ റിപ്പോ നിരക്ക് വർധിപ്പിക്കാനിരിക്കെയാണ് എച്ച്‌ഡിഎഫ്‌സിയുടെ നിരക്ക് വർധന.   

ന്ത്യയിലെ ഏറ്റവും വലിയ വായ്പ ദാതാവായ എച്ച്‌ഡിഎഫ്‌സി (HDFC) ബാങ്ക് എംസിഎൽആർ (Marginal cost of funds based lending rate) നിരക്ക് വർധിപ്പിച്ചു. 35 ബേസിസ് പോയിന്റ് വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ എംസിഎൽആർ (MCLR) 7.50 ശതമാനമായി. എല്ലാ കാലാവധിയിലുള്ള വായ്പകൾക്കും ഇത് ബാധകമാണ്. പുതുക്കിയ നിരക്ക് ജൂൺ 7 മുതൽ നിലവിൽ  വരും. 

മെയ് തുടക്കത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് പോളിസി നിരക്ക് ഉയർത്തിയിരുന്നു. പണപ്പെരുപ്പം റെക്കോർഡ് ഉയരത്തിൽ എത്തിയതോടെ ആർബിഐ (RBI) റിപ്പോ നിരക്ക് (Repo rate) ഉയർത്തിയിരുന്നു. 40 ബേസിസ് പോയിന്റാണ് ആർബിഐ ഉയർത്തിയത്. ഇപ്പോൾ ആർബിഐ നാളെ വീണ്ടും നിരക്കുയർത്താനിരിക്കെയാണ് എച്ച്‌ഡിഎഫ്‌സിയുടെ നിരയ്ക്ക് വർധന. കൂടാതെ ജൂൺ 1 മുതൽ  ഭവനവായ്‌പകളുടെ പലിശ നിരക്ക് 5 ബേസിസ് പോയിന്റ് എച്ച്‌ഡിഎഫ്‌സി ഉയർത്തിയിരുന്നു. 

Read Also : Bank Account : നിങ്ങൾക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാകാം; അറിയേണ്ടതെല്ലാം

ജൂൺ ആറ്‌ മുതൽ എട്ട് വരെയാണ് ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി മീറ്റിങ്. ജൂണിലെ പണ നയ അവലോകന യോഗത്തിൽ നിരക്ക് വർധിപ്പിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആദ്യമേ സൂചന നൽകിയിരുന്നു. ആർബിഐ വീണ്ടും നിരക്കുയർത്തും എന്ന് വ്യക്തമായതോടു കൂടി കഴിഞ്ഞയാഴ്ച, എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെ നിരവധി വായ്പാ ദാതാക്കളും അവരുടെ എംസിഎൽആർ നിരക്ക് ഉയർത്തി.

രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക് ജൂൺ 1 മുതൽ എംസിഎൽആർ 30 ബേസിസ് പോയിൻറ് വർധിപ്പിച്ചു. പഞ്ചാബ് നാഷണൽ ബാങ്കും ജൂൺ 1 മുതൽ എംസിഎൽആർ 15 ബേസിസ് പോയിൻറ് വർദ്ധിപ്പിച്ചു. ബാങ്ക് ഓഫ് ഇന്ത്യയും ചില കാലയളവുകളിലുള്ള വായ്പകളുടെ നിരക്കുകൾ ജൂൺ1 മുതൽ വർധിപ്പിച്ചു.

Read Also : ശമ്പളം വന്നതും പോയതും അറിഞ്ഞില്ലേ? യുവാക്കൾക്ക് എങ്ങനെ മികച്ച രീതിയിൽ ധനം കൈകാര്യം ചെയ്യാം

PREV
Read more Articles on
click me!

Recommended Stories

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ; പ്രവാസികള്‍ പണം നാട്ടിലേക്ക് അയയ്ക്കാന്‍ ഏറ്റവും നല്ല സമയം ഏത്?
'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി