അബദ്ധത്തിൽ അക്കൗണ്ട് ഉടമകൾക്ക് ലക്ഷങ്ങൾ നൽകി; തിരികെ പണം ലഭിക്കാതെ പ്രതിസന്ധിയിലായി എച്ച്ഡിഎഫ്സി ബാങ്ക്

Published : Jul 02, 2022, 09:25 AM IST
അബദ്ധത്തിൽ അക്കൗണ്ട് ഉടമകൾക്ക് ലക്ഷങ്ങൾ നൽകി; തിരികെ പണം ലഭിക്കാതെ പ്രതിസന്ധിയിലായി എച്ച്ഡിഎഫ്സി ബാങ്ക്

Synopsis

അക്കൗണ്ട് ഉടമകളെ അബദ്ധത്തിൽ ലക്ഷപ്രഭുക്കളാക്കി, പണം തിരിച്ചു ചോദിച്ചപ്പോൾ പലരും കൈമലർത്തി, എച്ച്ഡിഎഫ്സി ബാങ്കിന് പ്രതിസന്ധി  

മുംബൈ : അബദ്ധത്തിൽ പലരുടെയും അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത ലക്ഷക്കണക്കിന് രൂപ തിരിച്ചു പിടിക്കാൻ ആകാതെ എച്ച്ഡിഎഫ്സി ബാങ്ക് (HDFC Bank). 4468 പേരിൽ നിന്നായി 100 കോടിയോളം രൂപയാണ് ബാങ്കിനു കിട്ടാനുള്ളത് എന്നാണ് മിന്റ് റിപ്പോർട്ട് ചെയ്യുന്നത്. ബി ക്യു പ്രൈം റിപ്പോർട്ട് അനുസരിച്ച് 35 മുതൽ 40 കോടി രൂപ വരെയാണ് ബാങ്കിന് കിട്ടാനുള്ളത്.

 ഇത്തരത്തിൽ അപ്രതീക്ഷിതമായി ലക്ഷപ്രഭുക്കളായ പലരും ബാങ്ക് പണം തിരികെ ചോദിച്ചപ്പോൾ ഏതു പണം എന്തു പണം എന്നാണ് തിരിച്ചു ചോദിക്കുന്നത്. ഇതോടെ നിയമനടപടികളിലേക്ക് കടക്കുകയാണ് ബാങ്ക്.

 മെയ് മാസത്തിൽ നൂറോളം ബാങ്ക് അക്കൗണ്ടുകൾ എച്ച്ഡിഎഫ്സി ബാങ്ക് താത്കാലികമായി മരവിപ്പിച്ചിരുന്നു. ഇത് ഓരോന്നിലേക്കും 13 കോടി രൂപ വീതമാണ് അബദ്ധത്തിൽ നിക്ഷേപിച്ചത്. ചെന്നൈയിലെ ത്യാഗരാജ നഗർ ഉസ്മാൻ റോഡ് ബ്രാഞ്ചിൽ നിന്നാണ് പലർക്കും 13 കോടി രൂപ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ആയത്.

 നിരന്തരം സാങ്കേതിക തകരാർ ഉണ്ടാകുന്നതിനാൽ റിസർവ് ബാങ്കിന്റെ നോട്ടപ്പുള്ളി ആണ് എച്ച്ഡിഎഫ്സി ബാങ്ക്. ബാങ്കിനു മുകളിൽ റിസർവ്ബാങ്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് നീക്കിയത്.

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്