ഉപഭോക്താക്കൾക്ക് അറിയിപ്പുമായി എച്ച്ഡിഎഫ്സി ബാങ്ക്; ഇനി മുതൽ താക്കോൽ മാത്രം പോര! ലോക്കർ നിയമങ്ങളിൽ പുതിയ മാറ്റങ്ങൾ

Published : Feb 28, 2026, 01:31 PM IST
HDFC Bank

Synopsis

തുടർച്ചയായ മോഷണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് എച്ച്ഡിഎഫ്സി ബാങ്ക് ലോക്കർ നിയമങ്ങൾ കർശനമാക്കി. ആധാർ അധിഷ്ഠിത ബയോമെട്രിക് സംവിധാനം നിർബന്ധമാക്കിയതിനൊപ്പം ലോക്കർ വാടക വർധിപ്പിക്കുകയും ചെയ്തു. അതേ സമയം, 2026 ഏപ്രിൽ 1 മുതൽ ലോക്കർ വാടകയും വർധിക്കും.

തുടർച്ചയായി ബാങ്ക് മോഷണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ബാങ്ക് ലോക്കർ നിയമങ്ങളിൽ പുതിയ മാറ്റങ്ങളുമായി എച്ച്ഡിഎഫ്സി ബാങ്ക്. പുതിയ പരിഷ്കാരങ്ങൾ നോക്കാം. ലോക്കർ തുറക്കുന്നതിന് മുൻപ് ഇനി 'വിരലടയാളം' പതിപ്പിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ലോക്കർ ഉടമയുടെ ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് ഒതന്റിക്കേഷൻ സംവിധാനമാണ് ബാങ്ക് നിർബന്ധമാക്കിയിരിക്കുന്നത്. ലോക്കറിലേക്ക് കയറും മുൻപ് തന്നെ ഉപഭാക്താവിന്റെ ബയോമെട്രിക് വിവരങ്ങളായ വിരലടയാളമോ ഐറിസ് സ്കാനോ ഒത്തു നോക്കുമെന്നാണ് പുതിയ ചട്ടങ്ങളിൽ പറയുന്നത്. ലോക്കർ ദുരുപയോഗം തടയാനാണ് ബാങ്കിന്റെ പുതിയ നീക്കം. ലോക്കർ റൂമിന് പുറത്ത് ഒരു ഉദ്യോഗസ്ഥൻ സ്ഥിരമായി ഉണ്ടാകുകയും ചെയ്യും. ഉപഭോക്താവ് ലോക്കർ ഉപയോഗിച്ച ശേഷം പൂട്ടിയെന്ന് ഉറപ്പുവരുത്താനാണ് ഈ സേവനം.

അതേ സമയം, 2026 ഏപ്രിൽ 1 മുതൽ ലോക്കർ വാടകയും എച്ച്ഡിഎഫ്സി ബാങ്ക് വർധിപ്പിച്ചിട്ടുണ്ട്. മെട്രോ നഗരങ്ങളിലെ ചെറിയ ലോക്കറുകൾക്ക് 5,000 രൂപയും വലിയ ലോക്കറുകൾക്ക് 15,000 രൂപയുമാണ് പുതിയ നിരക്ക്. നികുതിക്ക് പുറമേ ആയിരിക്കുമിത്. കരാറിൽ ഒപ്പുവക്കാത്തവർ ഉടൻ തന്നെ ഇത് ചെയ്യണമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.

ലോക്കർ- ഈ അബദ്ധങ്ങൾ പറ്റരുത്!

ലോക്കറിൽ രേഖകളും ആഭരണങ്ങളും ആണ് സൂക്ഷിക്കേണ്ടത്. പണം, ആയുധങ്ങൾ, ലഹരിവസ്തുക്കൾ എന്നിവ ലോക്കറിൽ സൂക്ഷിക്കാൻ പാടില്ല. ലോക്കറിന് നോമിനിയെ വച്ചിട്ടുണ്ടെന്നും ഉറപ്പു വരുത്തുക. ബാങ്ക് നിങ്ങൾ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന എന്തെങ്കിലും സാധനങ്ങൾ നഷ്ടപ്പെട്ടാൽ ബാങ്കിന് ഉത്തരവാദിത്തമില്ല എന്നൊരു ധാരണ പൊതുവെയുണ്ട്. എന്നാൽ, ആർബിഐയുടെ പുതിയ നിയമപ്രകാരം, ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾ കൊണ്ട് നമുക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ വാടകയുടെ 100 മടങ്ങ് വരെ നഷ്ടപരിഹാരം നൽകാൻ ബാങ്ക് ബാധ്യസ്ഥരാണെന്നോർക്കുക.

PREV
Read more Articles on
click me!

Recommended Stories

നന്ദി ഹിൽസിന്റെ താഴ്വാര തോപ്പുകൾ മുന്തിരിക്കുലകളാൽ സമൃദ്ധം; ബെംഗളൂരുവിലെ മുന്തിരിത്തോപ്പുകളിൽ വിളവെടുപ്പ് തുടങ്ങി
നിര്‍മിതബുദ്ധി ഉപയോ​ഗത്തിൽ മുൻപന്തിയിൽ, എന്നിട്ടും ഡാറ്റ ഉപയോഗിക്കാതെ ഫ്രീ ആയി വിദേശത്തേക്ക് ഒഴുക്കി ഇന്ത്യ; വേണ്ടേ ഇന്ത്യക്ക് ഒരു ഡാറ്റാ നയം?