ഓസ്ട്രേലിയയിൽ ഹെൽത്കെയർ പഠിക്കാം: കോഴ്സുകൾ, ഫീസ്, കരിയർ അവസരങ്ങൾ

Published : Sep 16, 2025, 05:28 PM IST
CanApprove

Synopsis

നിങ്ങളുടെ സ്വപ്നം ഒരു നഴ്സ്, ഡോക്ടർ, ഫിസിയോതെറപ്പിസ്റ്റ്, അല്ലെങ്കിൽ ഒരു പബ്ലിക് ഹെൽത് എക്സ്പേർട്ട് ഇതൊക്കെയാണെങ്കിൽ ഓസ്ട്രേലിയ നിങ്ങൾക്ക് ചേർന്ന രാജ്യമാണ്.

ആരോഗ്യമേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് എത്തിച്ചേരാനാകുന്ന മികച്ച ഒരു അന്താരാഷ്ട്ര ഡെസ്റ്റിനേഷനാണ് ഓസ്ട്രേലിയ. ലോകോത്തര സർവകലാശാലകൾ, പ്രാക്റ്റിക്കൽ പരിശീലനത്തിന് മുൻഗണന, ജോലി സാധ്യത എന്നിവ ഓസ്ട്രേലിയയെ ഒരു മികച്ച ചോയ്സ് ആക്കുന്നു.

നിങ്ങളുടെ സ്വപ്നം ഒരു നഴ്സ്, ഡോക്ടർ, ഫിസിയോതെറപ്പിസ്റ്റ്, അല്ലെങ്കിൽ ഒരു പബ്ലിക് ഹെൽത് എക്സ്പേർട്ട് ഇതൊക്കെയാണെങ്കിൽ ഓസ്ട്രേലിയ നിങ്ങൾക്ക് ചേർന്ന രാജ്യമാണ്.

എന്തുകൊണ്ട് ഓസ്ട്രേലിയയിൽ ഹെൽത്കെയർ പഠിക്കണം?

രണ്ട് ഗുണങ്ങളാണ് പ്രധാനമായും ഓസ്ട്രേലിയയിൽ പഠിക്കുന്നത് കൊണ്ട് നിങ്ങൾക്ക് ലഭിക്കുക. ഒന്ന് ഏറ്റവും മികച്ച അക്കാദമിക് പരിജ്ഞാനം ലഭിക്കും. രണ്ട്, പ്രാക്റ്റിക്കലായ അനുഭവങ്ങൾ. കൂടുതൽ അടുത്തറിയാം.

• ആഗോളതലത്തിൽ അംഗീകാരമുള്ള ബിരുദങ്ങളാണ് ഓസ്ട്രേലിയയിൽ പഠിക്കാനാകുക. ഇത് മറ്റു രാജ്യങ്ങളിലെ കരിയർ അവസരങ്ങൾ എളുപ്പത്തിൽ തുറക്കാൻ സഹായിക്കും.

• പ്രാക്റ്റിക്കൽ പരിശീലനം മുഖമുദ്രയാണ്. ആശുപത്രികളിലും ക്ലിനിക്കുകളിലും ഇന്റേൺഷിപ്പുകളും പ്ലേസ്മെന്റുകളും കൂടുതൽ പ്രായോഗിക വിജ്ഞാനം നൽകും.

• വൈവിധ്യമുള്ള അന്തരീക്ഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ പരിചയപ്പെടാനും സംസ്കാരങ്ങൾ മനസ്സിലാക്കാനും സഹായിക്കും.

• ഹെൽത്കെയർ ഓസ്ട്രേലിയയിലെ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലകളിൽ ഒന്നാണ്. അതായത് കരിയർ ദൃഢമാക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വരില്ല.

• പഠനത്തിന് ശേഷമുള്ള വർക്ക് വീസയും സ്കില്ലുകൾക്ക് അനുസരിച്ചുള്ള മൈഗ്രേഷൻ അവസരങ്ങളും നിങ്ങളുടെ പി.ആർ സാധ്യതകൾ വർധിപ്പിക്കും.

ഓസ്ട്രേലിയയിലെ പ്രശസ്തമായ ഹെൽത്കെയർ കോഴ്സുകൾ

ഓസ്ട്രേലിയയിലെ പ്രമുഖ കോളേജുകളും സർവകലാശാലകളും നിരവധി ഹെൽത്കെയർ പ്രോഗ്രാമുകൾ നൽകുന്നുണ്ട്. ഇവയിൽ പ്രധാനപ്പെട്ടവ പരിശോധിക്കാം.

• നഴ്സിങ്: ആശുപത്രികളിലും പ്രായമായവർക്കുള്ള പരിചരണത്തിലും നിർണായകം.

• മെഡിസിൻ: എം.ബി.ബി.എസ് ലോകം മുഴുവൻ അംഗീകരിച്ച, ജോലി ഉറപ്പുള്ള പ്രൊഫഷൻ.

• ഫിസിയോതെറപ്പി: റിഹാബിലിറ്റേഷൻ, ഫിസിക്കൽ ഹെൽത് കരിയറുകൾക്ക് അനുയോജ്യം.

• ഒക്യുപേഷണൽ ആൻഡ് എൻവയൺമെന്റൽ ഹെൽത്: ഹെൽത് ഇൻഫർമേഷൻ മാനേജർ, ഹെൽത് പ്രൊമോഷൻ ഓഫീസർ, ഓക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസർ തുടങ്ങിയ ജോലികൾ.

• ഫാർമസി: മെഡിസിൻ, പേഷ്യന്റ് കെയർ

• ഡെന്റൽ സയൻസ്: ഒരു ഡെന്റിസ്റ്റ് അല്ലെങ്കിൽ ഓറൽ ഹെൽത് പ്രൊഫഷണൽ ആകാം.

ഈ കോഴ്സുകളുടെ ശരാശരി വാർഷിക ഫീസ് എങ്ങനെയാകും

• നഴ്സിങ്: 30,000-40,000 ഓസ്ട്രേലിയൻ ഡോളർ

• മെഡിസിൻ: 50,000-80,000 ഓസ്ട്രേലിയൻ ഡോളർ

• പബ്ലിക് ഹെൽത് (മാസ്റ്റർ): 30,000-55,000 ഓസ്ട്രേലിയൻ ഡോളർ

ഹ്രസ്വകാല കോഴ്സുകൾ

നിങ്ങളുടെ കരിയറിന്റെ മൂല്യം വർധിപ്പിക്കാൻ ഹ്രസ്വകാല കോഴ്സുകളും ചെയ്യാം. ഉദാഹരണത്തിന് നഴ്സിങ് അസിസ്റ്റൻസ്, പാതോളജി കളക്ഷൻ, മെന്റൽ ഹെൽത്, മെഡിക്കൽ റിസപ്ഷൻ തുടങ്ങിയവയിൽ സെർട്ടിഫിക്കേഷൻ നേടാം. ഇവ തുടക്ക ജോലികൾക്കും നൈപുണ്യം വികസിപ്പിക്കുന്നതിനും നല്ലതാണ്.

ഓസ്ട്രേലിയയിലെ ഹെൽത്കെയർ പഠനം മികച്ച വിദ്യാഭ്യാസം, പ്രായോഗിക പരിശീലനം, കരിയർ അവസരങ്ങൾ കൂടുതൽ നേടാനുള്ള അവസരം എന്നിവ നൽകും. നിങ്ങൾ ബിരുദം പഠിച്ചാലോ ഹ്രസ്വകാല കോഴ്സ് പഠിച്ചാലോ നിങ്ങൾക്ക് ആ മേഖലയിൽ പ്രവർത്തിക്കാനുള്ള പരിചയം ലഭിക്കുന്ന കോഴ്സുകൾ തന്നെ പഠിക്കാനാകും. മാത്രമല്ല ആഗോളതലത്തിൽ അംഗീകാരമുള്ള ഈ പ്രോഗ്രാമുകൾ ഉപയോഗിച്ച് മറ്റു രാജ്യങ്ങളിലും ജോലി ചെയ്യാം.

 

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം