ഹീറോ ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ എസ്ബിഐ വായ്പ ഇനി എളുപ്പത്തിൽ കിട്ടും

Published : Feb 11, 2022, 08:06 PM IST
ഹീറോ ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ എസ്ബിഐ വായ്പ ഇനി എളുപ്പത്തിൽ കിട്ടും

Synopsis

രാജ്യത്തെമ്പാടും ഈ സൗകര്യം ലഭ്യമായിരിക്കുമെന്ന് ഹീറോ ഇലക്ട്രിക് പ്രസ്താവനയിൽ വ്യക്തമാക്കി. ഏറ്റവും കുറഞ്ഞ പലിശ നിരക്ക് സ്റ്റേറ്റ് ബാങ്ക് വാഗ്ദാനം ചെയ്യുമെന്നും ഹീറോ ഇലക്ട്രിക്

തിരുവനന്തപുരം: ഹീറോ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിൽ വായ്പ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഹീറോ ഇലക്ട്രികും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിൽ ധാരണയിലെത്തി. ഹീറോ കമ്പനിയാണ് വെള്ളിയാഴ്ച ഈ വിവരം പുറത്തുവിട്ടത്. ഇതോടെ ഹീറോ ഉപഭോക്താക്കൾക്ക് എസ്ബിഐയിൽ നിന്ന് ഇലക്ട്രിക് വാഹനം വാങ്ങാൻ സാമ്പത്തിക സഹായം ലഭിക്കും.

രാജ്യത്തെമ്പാടും ഈ സൗകര്യം ലഭ്യമായിരിക്കുമെന്ന് ഹീറോ ഇലക്ട്രിക് പ്രസ്താവനയിൽ വ്യക്തമാക്കി. ഏറ്റവും കുറഞ്ഞ പലിശ നിരക്ക് സ്റ്റേറ്റ് ബാങ്ക് വാഗ്ദാനം ചെയ്യുമെന്നും ഹീറോ ഇലക്ട്രിക് അറിയിച്ചു. തടസങ്ങളില്ലാത്ത സേവനമായിരിക്കും ഉപഭോക്താക്കൾക്ക് ലഭിക്കുകയെന്നും അതിനാൽ ഇഷ്ടപ്പെട്ട ഇലക്ട്രിക് വാഹനം വേഗത്തിൽ സ്വന്തമാക്കാൻ ആർക്കും സാധിക്കുമെന്നും ഹീറോ ഇലക്ട്രിക് അറിയിച്ചു.

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് ഡിമാന്റ് വർധിച്ചുവരുന്ന സാഹചര്യമാണെന്ന് എസ്ബിഐ പ്രതികരിച്ചു. അതിനാൽ തന്നെ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്നതിനായി ഹീറോ ഇലക്ട്രിക്കുമായി ധാരണയിലെത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ അറിയിച്ചു.

മികച്ച ഓഫറുകളും കുറഞ്ഞ പലിശ നിരക്കുമാണ് എസ്ബിഐയും ഹീറോ ഇലക്ട്രികും വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ ഇഎംഐയിൽ ഇലക്ട്രിക് വാഹനം എന്നതിലൂടെ രാജ്യത്തിന്റെ ഹരിതോർജ്ജ മുന്നേറ്റത്തിലേക്കുള്ള ഒരു ചുവടുവെപ്പാണ് എസ്ബിഐ നടത്തുന്നതെന്നും ചീഫ് ജനറൽ മാനേജർ ദേവേന്ദ്ര കുമാർ പ്രതികരിച്ചു. 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം