മുതിർന്ന പൗരനാണോ? നിക്ഷേപത്തിന് ഉയർന്ന പലിശ നൽകും ഈ 5 ബാങ്കുകൾ

Published : Jul 25, 2023, 05:00 PM IST
മുതിർന്ന പൗരനാണോ? നിക്ഷേപത്തിന്  ഉയർന്ന പലിശ നൽകും ഈ 5  ബാങ്കുകൾ

Synopsis

എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, പിഎൻബി, യെസ് ബാങ്ക് എന്നിവ മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നു.   

ദില്ലി: സാധാരണ നിക്ഷേപകരെ അപേക്ഷിച്ച് സ്ഥിര നിക്ഷേപം നടത്തുന്ന മുതിർന്ന പൗരന്മാർക്ക് ബാങ്കുകൾ അധിക പലിശ നൽകാറുണ്ട്. ആദായനികുതി നിയമം, 1961, സെക്ഷൻ 80C പ്രകാരം സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള വരുമാനം നികുതിയിളവിന് യോഗ്യമാണ്. നികുതി ലാഭിക്കുന്ന എഫ്ഡികളിലൂടെ, മുതിർന്ന വ്യക്തികൾക്ക്  ഉപയോഗിക്കാത്ത ഫണ്ടുകൾ ഉപയോഗിച്ച് നികുതി ലാഭിക്കുന്നതിനൊപ്പം അധിക വരുമാനം ഉണ്ടാക്കാൻ കഴിയും. 

സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ ബാങ്കിനെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. മികച്ച പലിശ നിരക്കിൽ നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപം വാഗ്ദാനം ചെയ്യുന്ന മുൻനിര ബാങ്കുകള്‍ ഇവയാണ്. 

ALSO READ: സബ്‌സിഡിയുള്ള തക്കാളി ഇപ്പോൾ ഓൺലൈനിൽ; ലഭിക്കുക രണ്ട് കിലോ മാത്രം

1. എച്ച്ഡിഎഫ്സി ബാങ്ക് 7.5 ശതമാനം പലിശ നിരക്ക് 
2. ഐസിഐസിഐ ബാങ്ക് 7.5 ശതമാനം പലിശ നിരക്ക് 
3. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7.5 ശതമാനം പലിശ നിരക്ക് 
4. പിഎൻബി  7 ശതമാനം പലിശ നിരക്ക് 
5. യെസ് ബാങ്ക് 7.75 ശതമാനം പലിശ നിരക്ക്

നികുതി ലഭിക്കാൻ കഴിയുന്ന സ്ഥിര നിക്ഷേപത്തിന്റെ പ്രത്യേകത 

നികുതി ലഭിക്കാൻ കഴിയുന്ന സ്ഥിര നിക്ഷേപത്തിന്റെ കാലാവധി 5 വർഷമാണ്. അകാല പിൻവലിക്കൽ, ഭാഗിക പിൻവലിക്കൽ എന്നിവ ചെയ്യാൻ കഴിയില്ല. ഫിക്സഡ് ഡിപ്പോസിറ്റ് സൗകര്യത്തിനെതിരായ ലോൺ & ഓവർഡ്രാഫ്റ്റ് സൗകര്യം ഈ നിക്ഷേപത്തിന് ലഭ്യമല്ല.

പലിശയ്ക്ക് നികുതി

നികുതി ലാഭിക്കുന്ന സ്ഥിരനിക്ഷേപങ്ങൾ ഉൾപ്പെടെ ഏതൊരു സ്ഥിരനിക്ഷേപത്തിനും ലഭിക്കുന്ന പലിശയ്ക്ക് നിക്ഷേപകന്റെ നികുതി ബ്രാക്കറ്റ് അനുസരിച്ച് നികുതി നൽകണം. ആദായനികുതി നിയമത്തിലെ സെക്ഷൻ 80TTB പ്രകാരം, മുതിർന്ന പൗരന്മാർക്ക് ഒരു സാമ്പത്തിക വർഷത്തിനുള്ളിൽ സ്ഥിരനിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന മൊത്തം പലിശയിൽ നിന്ന് 50,000 രൂപ വരെ കുറയ്ക്കാം. ഒരു സാമ്പത്തിക വർഷത്തിൽ ക്രെഡിറ്റ് ചെയ്ത പലിശ മൊത്തം  50,000 രൂപയിൽ കൂടുതലാണെങ്കിൽ ബാങ്കുകൾ ഈ വരുമാനത്തിൽ നിന്ന് ടിഡിഎസ് ഈടാക്കും
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
Read more Articles on
click me!

Recommended Stories

സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?
ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി