ടോപ്പ് സ്കോററായി ഇന്‍ഡിഗോ, വിമാനയാത്രയില്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച് ഒക്ടോബര്‍

Published : Nov 19, 2019, 12:11 PM IST
ടോപ്പ് സ്കോററായി ഇന്‍ഡിഗോ, വിമാനയാത്രയില്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച് ഒക്ടോബര്‍

Synopsis

ഒക്ടോബറിൽ 12.3 ദശലക്ഷം യാത്രക്കാരാണ് ആഭ്യന്തര വിമാനയാത്ര നടത്തിയതെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കുന്നു.

മുംബൈ: ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ വന്‍ വ‍ർധന. ഒക്ടോബറിൽ യാത്ര ചെയ്തത് 12.3 ദശലക്ഷം പേരെന്ന് ഡിജിസിഎ (ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ). കഴിഞ്ഞ വർഷത്തേക്കാൾ നാല് ശതമാനത്തിന്‍റേതാണ് വർധന.

ഒക്ടോബറിൽ 12.3 ദശലക്ഷം യാത്രക്കാരാണ് ആഭ്യന്തര വിമാനയാത്ര നടത്തിയതെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിനേക്കാൾ നാല് ശതമാനം വർധനയാണിത്. തുടർച്ചയായി നാല് മാസം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവുണ്ടായതിന് ശേഷമാണ് ഒക്ടോബർ മാസത്തിൽ വർധന വന്നിരിക്കുന്നത്. സെപ്തംബറിൽ 11.5 ദശലക്ഷം, ഓഗസ്റ്റിൽ 11.7 ദശലക്ഷം, ജൂലൈയിൽ 11.9, ജൂണിൽ 12 ദശലക്ഷം എന്നിങ്ങനെയാണ് ആഭ്യന്തര വിമാനയാത്രക്കാരുടെ കണക്ക്. ഇൻഡിഗോ വിമാനക്കമ്പനി വഴിയാണ്  5.84 ദശലക്ഷം പേർ യാത്ര ചെയ്തത്.
 

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍