ഭവനവായ്പ പലിശ നിരക്കുകൾ കുറയുന്നു, രാജ്യത്തെ പ്രാധന ബാങ്കുകളുടെ പലിശ അറിയാം

Published : May 02, 2025, 03:41 PM IST
ഭവനവായ്പ പലിശ നിരക്കുകൾ കുറയുന്നു, രാജ്യത്തെ പ്രാധന ബാങ്കുകളുടെ പലിശ അറിയാം

Synopsis

ഭവന വായ്പയെടുക്കുന്നവർക്ക് രാജ്യത്തെ വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ ആറിയാം 

ദില്ലി: തുടർച്ചയായ രണ്ടാം തവണ റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചതോടെ രാജ്യത്തെ ബാങ്കുകൾ വായ്പ പലിശയിൽ ഇളവ് വരുത്തിയിട്ടുണ്ട്.  ഏപ്രിലിൽ നടന്ന മോണിറ്ററി പോളിസി മീറ്റിംഗിൽ ആർ‌ബി‌ഐ 25 ബേസിസ് പോയിൻറ് കുറച്ച് റിപ്പോ നിരക്ക് 6.25% ൽ നിന്ന് 6 ശതമാനമാക്കി. ഇത് ഭവന വായ്പ എടുക്കുന്നവർക്ക് വലിയ ആശ്വാസമാണ് ഉണ്ടാക്കിയത്. ആർബിഐ പലിശ കുറച്ചതോടെ ഫ്ലോട്ടിംഗ്, ഫിക്സഡ് പലിശ നിരക്കുകളുള്ള പുതിയ വായ്പക്കാർക്ക് ഉടൻ തന്നെ കുറഞ്ഞ പലിശ നിരക്കിന്റെ ആനുകൂല്യം ലഭിക്കും. എന്നിരുന്നാലും, നിലവിലുള്ള വായ്പക്കാരുടെ കാര്യത്തിൽ, ഫ്ലോട്ടിംഗ് പലിശ നിരക്കുകളുള്ളവർക്ക് മാത്രമേ പലിശ നിരക്ക് കുറയ്ക്കലിന്റെ ആനുകൂല്യം ലഭിക്കൂ.

പലിശ കുറച്ചുവെന്നത് മാത്രമല്ല റിസര്‍വ് ബാങ്ക് നയം ന്യൂട്രലില്‍ നിന്നും 'അക്കൊമഡേറ്റീവ്' എന്നതിലേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്. ഇതിന്‍റെ അര്‍ത്ഥം വരുന്ന അവലോകന യോഗത്തില്‍ നിലവിലെ പലിശ നിരക്ക് അതേ പടി തുടരുകയോ, അല്ലെങ്കില്‍ കുറയ്ക്കുകയോ ചെയ്യും എന്നതാണ്. അതായത് ഉടനടി പലിശ വര്‍ധിക്കുന്ന തീരുമാനം നിലവിലെ സാഹചര്യത്തില്‍ ആര്‍ബിഐയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ചുരുക്കം. ഇങ്ങനെയൊരു സാഹചര്യത്തിൽ ഭവന വായ്പയെടുക്കുന്നവർക്ക് രാജ്യത്തെ വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ ആറിയാം 
    

ബാങ്ക്30 ലക്ഷം വരെ 75 ലക്ഷം വരെ75 ലക്ഷത്തിന് മുകളിൽ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ8 - 9.158 - 9.158 - 9.15
ബാങ്ക് ഓഫ് ബറോഡ8.40-10.158.40-10.158.40-10.40
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ7.85-10.257.85-10.407.85-10.40
പഞ്ചാബ് നാഷണൽ ബാങ്ക്8.05-9.85    8 - 9.75    8 -9.75
ബാങ്ക് ഓഫ് ഇന്ത്യ8 -10.358 -10.358 -10.60
കാനറ ബാങ്ക്8 -10.757.95-10.757.95-10.75
യൂക്കോ ബാങ്ക്7.90-9.507.90-9.507.90-9.50
ബാങ്ക് ഓഫ് മഹാരാഷ്ട്ര7.85-10.657.85-10.657.85-10.65
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്8.05-11.258.05-11.258.05-11.25
ഇന്ത്യൻ ഓവർസീസ് ബാങ്ക്7.90 മുതൽ7.90 മുതൽ7.90 മുതൽ
ഇന്ത്യൻ ബാങ്ക്7.90-9.307.90-9.307.90-9.30
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ7.85-9.457.85-9.457.85-9.45

 

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ