ഒന്നും നോക്കാതെ ഭവന വായ്പ എടുക്കല്ലേ..; പലിശ നിരക്കുകളുമായി ഈ ബാങ്കുകൾ

Published : Feb 21, 2024, 07:10 PM IST
ഒന്നും നോക്കാതെ ഭവന വായ്പ എടുക്കല്ലേ..; പലിശ നിരക്കുകളുമായി ഈ ബാങ്കുകൾ

Synopsis

വായ്പയെടുക്കുന്നവർ വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യണം. മിക്ക ബാങ്കുകളും സാധാരണയായി 9-11 ശതമാനം വരെയാണ് പലിശ നിരക്ക് ഈടാക്കുന്നത്

വന വായ്പ എടുക്കുന്നതിന് ആലോചിക്കുന്നുണ്ടോ? വായ്പയെടുക്കുന്നവർ വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യണം. മിക്ക ബാങ്കുകളും സാധാരണയായി 9-11 ശതമാനം വരെയാണ് പലിശ നിരക്ക് ഈടാക്കുന്നത്, ക്രെഡിറ്റ് സ്‌കോറിന്റെയും വായ്പാ തുകയുടേയും അടിസ്ഥാനത്തിൽ ഈ നിരക്ക്  വ്യത്യാസപ്പെടും.

പ്രധാന  ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന ഭവന വായ്പാ പലിശ നിരക്ക് പരിശോധിക്കാം.

എച്ച്ഡിഎഫ്സി ബാങ്ക്: ശമ്പള വരുമാനക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും എച്ച്‌ഡിഎഫ്‌സി ബാങ്ക് 8.55 ശതമാനം മുതൽ 9.10 ശതമാനം വരെ പലിശ ഈടാക്കി വായ്പ അനുവദിക്കുന്നു.  

ഐസിഐസിഐ ബാങ്ക്:  ക്രെഡിറ്റ് സ്‌കോർ 800 ഉള്ളവരിൽ നിന്ന് ഐസിഐസിഐ ബാങ്ക് 9 ശതമാനം പലിശ ഈടാക്കുന്നു, കൂടാതെ 750-800 വരെയുള്ള ക്രെഡിറ്റ് സ്‌കോർ ഉള്ളവർക്ക് 9.10 ശതമാനവും (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) , 9 ശതമാനവും (ശമ്പളക്കാർക്ക്)  പലിശ ഈടാക്കുന്നു. 2024 ഫെബ്രുവരി 29 വരെയുള്ള പ്രത്യേക നിരക്കുകളാണിത്.

കൊട്ടക് മഹീന്ദ്ര ബാങ്ക്: ശമ്പള വരുമാനക്കാരിൽ നിന്ന് 8.70 ശതമാനവും സ്വയം തൊഴിൽ ചെയ്യുന്നവരിൽ നിന്ന് 8.75 ശതമാനവും പലിശ ഈടാക്കുന്നു.

ബാങ്ക് ഓഫ് ബറോഡ: ശമ്പള വരുമാനക്കാർക്ക് 8.40 ശതമാനം മുതൽ 10.60 ശതമാനം വരെ പലിശക്ക് വായ്പ അനുവദിക്കുന്നു  

പഞ്ചാബ് നാഷണൽ ബാങ്ക്: വായ്പാ തുക, ക്രെഡിറ്റ് സ്കോർ, എന്നിവയെ അടിസ്ഥാനമാക്കി 9.40 ശതമാനം മുതൽ 11.10 ശതമാനം വരെ പലിശ നിരക്കിൽ  ഭവന വായ്പ അനുവദിക്കുന്നു
 

PREV
Read more Articles on
click me!

Recommended Stories

റിസര്‍വ് ബാങ്ക് വിദേശനാണ്യ ശേഖരം വര്‍ധിപ്പിക്കുന്നുവോ? തിരിച്ചുവരവിന്റെ പാതയിൽ രൂപ
ഭവനവായ്പയെടുത്തവര്‍ക്ക് ആശ്വാസം; റിപ്പോ നിരക്കില്‍ മാറ്റമില്ല, കുറഞ്ഞ ഇഎംഐ തുടരും