Latest Videos

ഭവന വായ്പ വേണോ? മുൻനിര ബാങ്കുകളിലെ പലിശ നിരക്കുകൾ പരിശോധിക്കാം

By Web TeamFirst Published Feb 23, 2023, 2:10 PM IST
Highlights

ഹോം ലോൺ എടുക്കുന്നതിന് മുൻപ് വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ എത്രയെന്ന് അറിയേണ്ടത് പ്രധാനമാണ്. 2023ൽ മുൻനിര ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന വായ്പാ പലിശ നിരക്കുകൾ അറിയാം 
 

ണപ്പെരുപ്പം രൂക്ഷമായ സാഹചര്യത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് ഉയർത്തി തുടങ്ങിയത്. 2022 മെയ് മുതൽ ആറ് തവണ ആർബിഐ പലിശ കൂട്ടിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ പൊതുമേഖലാ സ്വകാര്യ ബാങ്കുകൾ അവരുടെ നിക്ഷേപ, വായ്പാ നിരക്കുകൾ ഉയർത്തിയിട്ടുണ്ട്. ഇതോടെ ബാങ്കുകളിൽ നിന്നും വിവിധ വായ്പ എടുത്തവർക്ക് ഇഎംഐ ഭാരം കൂടി. അതേസമയം, ചില ബാങ്കുകൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് ഭവനവായ്പയ്ക്ക് കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 

പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ ഉപഭോക്താക്കൾക്ക് 8.55 ശതമാനം പലിശയ്ക്കാണ് വായ്പ അനുവദിക്കുന്നത്. അതായത്, 75 ലക്ഷം രൂപ 20 വർഷത്തേക്ക് വായ്പ എടുക്കുകയാണെങ്കിൽ  65,324 രൂപ ഇഎംഐ അടയ്‌ക്കേണ്ടി വരും. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഭവനവായ്പകൾക്ക് 8.60 ശതമാനം പലിശ ഈടാക്കും. ഇതേ വായ്പ തുകയ്ക്ക് 20 വർഷത്തേക്ക്  65,662 രൂപ ഇഎംഐ അടയ്‌ക്കേണ്ടി വരും.

ALSO READ: 68,000 കോടി വിലമതിക്കുന്ന കമ്പനി മുതലാളി; അറിയാം, ആര്‍ക്കും അധികം അറിയാത്ത അംബാനിയുടെ സഹോദരിയെ.!

കൊട്ടക് മഹീന്ദ്ര ബാങ്ക് ഭവനവായ്പകൾക്ക് താരതമ്യേന കുറഞ്ഞ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 8.65 ശതമാനമാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് ഈടാക്കുന്ന പലിശ. ഇതുപ്രകാരം 20 വർഷത്തേക്ക് 75 ലക്ഷം രൂപയുടെ വായ്പയ്ക്ക് ഉപഭോക്താവ് 65,801 രൂപ ഇഎംഐ അടയ്‌ക്കേണ്ടി വരും.  പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ എച്ച്‌ഡിഎഫ്‌സി 8.45 ശതമാനം പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് 20 വർഷത്തേക്ക് 75 ലക്ഷം രൂപയുടെ വായ്പയിൽ 64,850 രൂപ ഇഎംഐ ഇനത്തിൽ ഈടാക്കും. 

ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് ഭവനവായ്പകൾക്ക് 8.75 ശതമാനം പലിശ ഈടാക്കുന്നു. 20 വർഷത്തിനുള്ളിൽ 75 ലക്ഷം രൂപയുടെ വായ്പയ്ക്ക് 66,278 രൂപ ഇഎംഐ ഇനത്തിൽ നൽകേണ്ടി വരും. 

ഇങ്ങനെ വിവിധ ബാങ്കുകൾ വിവിധ നിരക്കിലാണ് ഭവന വായ്പ അനുവദിക്കുന്നത്.  അതിനാൽ, തീരുമാനമെടുക്കുന്നതിന് മുമ്പ് ഉപഭോക്താക്കൾ വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക് താരതമ്യം ചെയ്യേണ്ടത് പ്രധാനമാണ്. ഭവനവായ്പകളുടെ പലിശ നിരക്കുകളിൽ ഏറ്റക്കുറച്ചിലുകൾ വരുന്നതിനാൽ ജാഗ്രത പാലിക്കുകയും വേണം. 

ALSO READ:  'പണി വരുന്നുണ്ട്', പ്രോമിസറി നോട്ടുകളുടെ കാലാവധി തീരുന്നു; 1,000 കോടി രൂപ മുൻകൂർ അടയ്ക്കാൻ അദാനി പോർട്ട്‌സ്

click me!