ഓരോ പൗരനും 92,000 രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം; മാന്ദ്യം മറികടക്കാന്‍ ഹോങ്കോങിന്‌റെ അറ്റകൈ പ്രയോഗം

By Web TeamFirst Published Feb 26, 2020, 12:38 PM IST
Highlights

തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ ബുദ്ധിമുട്ടുന്ന ബിസിനസുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ തുടങ്ങിയ പ്രഖ്യാപനങ്ങളും
നടത്തിയിട്ടുണ്ട്.
 

സിറ്റി ഓഫ് വിക്ടോറിയ: ഹോങ്കോങ്ങ് നേരിടുന്ന കടുത്ത സാമ്പത്തിക മാന്ദ്യം ഭരണകൂടത്തെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. അതിനാല്‍ തന്നെ വിപണിയെ വീണ്ടും സജീവമാക്കാന്‍ എന്തും ചെയ്യാനാണ് സര്‍ക്കാരിന്‌റെ ശ്രമം. ഇപ്പോഴിതാ ഒരു വമ്പന്‍ പ്രഖ്യാപനമാണ് ഹോങ്കോങ് ഭരണകൂടം നടത്തിയിരിക്കുന്നത്.

രാജ്യത്തെ 70 ലക്ഷത്തോളം വരുന്ന സ്ഥിരം പൗരന്മാര്‍ക്ക് 10,000 ഹോങ്കോങ് ഡോളര്‍ വീതം നല്‍കാനാണ് തീരുമാനം. ഏതാണ്ട് 91,840.64 രൂപയോളം വരും ഈ തുക. വാര്‍ഷിക പൊതുബജറ്റില്‍ സാമ്പത്തിക സെക്രട്ടറി പോള്‍ ചാനാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇതിനായി 120 ബില്യണ്‍ ഡോളര്‍ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.

ഇതിന് പുറമെ പ്രൊഫിറ്റ്, സാലറി നികുതി നിരക്കുകളില്‍ കുറവ് വരുത്തിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ ബുദ്ധിമുട്ടുന്ന ബിസിനസുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ തുടങ്ങിയ പ്രഖ്യാപനങ്ങളും
നടത്തിയിട്ടുണ്ട്.

ചൈനയോട് അനുഭാവമുള്ള ഇവിടുത്തെ ഭരണാധികാരി കാരി ലാമിനെതിരെ വന്‍ പ്രതിഷേധം ഈയിടെ ഹോങ്കോങ്ങില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, കൊറോണ ബാധ ഉയര്‍ത്തിയ ഭീതിയെ തുടര്‍ന്ന് സമരക്കാര്‍ പിന്‍വാങ്ങിയിട്ടുണ്ട്.

click me!