
സ്ഥിര താമസക്കാര്‍ക്കെല്ലാം 650 ഡോളര്‍ വീതം നല്‍കുമെന്ന് ഹോങ്കോങിലെ സാമ്പത്തിക കാര്യ സെക്രട്ടറി പോള്‍ ചാന്‍. ബജറ്റ് പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏകദേശം 46670 രൂപയാണ് ഇത്തരത്തില്‍ ഓരോ ആള്‍ക്കും ലഭിക്കുക. ഉപഭോഗം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നീക്കം.
വൗച്ചറുകളാണ് നല്‍കുക. തുല്യ ഇന്‍സ്റ്റാള്‍മെന്റുകളിലായി ഇത് ലഭ്യമാക്കും. വ്യക്തികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും നികുതി ഇളവും പ്രഖ്യാപിച്ചു.
ജോലിയില്ലാത്തവര്‍ക്ക് പരമാവധി 10300 ഡോളര്‍ വരെ വായ്പ ലഭിക്കും. ഒരു ശതമാനമാണ് പലിശ. 2004 ഏപ്രിലിന് ശേഷം ആദ്യമായി ഏഴ് ശതമാനം തൊഴില്‍ നഷ്ട നിരക്ക് നവംബര്‍ മുതല്‍ ജനുവരി കാലത്ത് മാത്രം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് തീരുമാനം.
ഈ വര്‍ഷം 3.5 ശതമാനം മുതല്‍ 5.5 ശതമാനം വരെ സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നും ഹോങ്കോങ് ഭരണകൂടം പ്രതീക്ഷിക്കുന്നു. 2020 ല്‍ ഇത് 6.1 ശതമാനമായിരുന്നു.