ഒളിംപിക്സ് കാണാനുള്ള ആഗ്രഹം 'നാലായി മടക്കി പോക്കറ്റിൽ വെക്കാം'; കഴുത്തറപ്പന്‍ നിരക്കുമായി പാരീസിലെ ഹോട്ടലുകള്‍

Published : Oct 03, 2023, 06:58 PM IST
ഒളിംപിക്സ് കാണാനുള്ള ആഗ്രഹം 'നാലായി മടക്കി പോക്കറ്റിൽ വെക്കാം'; കഴുത്തറപ്പന്‍ നിരക്കുമായി പാരീസിലെ ഹോട്ടലുകള്‍

Synopsis

മുറികള്‍ വന്‍തോതില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യപ്പെട്ടതോടെയാണ് ഹോട്ടലുകള്‍ നിരക്കുകളും കൂട്ടിയത്. ഇപ്പോള്‍ തന്നെ പാരീസിലെ 45 ശതമാനം ഹോട്ടലുകളിലെ മുറികളും ബുക്ക് ചെയ്യപ്പെട്ട് കഴിഞ്ഞു. 

ടുത്ത വര്‍ഷം ഫ്രാന്‍സില്‍ നടക്കുന്ന ഒളിംപിക്സ് കാണാന്‍ പോകാന്‍ പ്ലാനുണ്ടോ? പാരീസിലെ ഹോട്ടലുകളില്‍ താമസിക്കാനുള്ള നിരക്ക് കൂടി അറിഞ്ഞാല്‍ യാത്ര പോകണമോ എന്ന് തന്നെ ശങ്കിക്കും. കഴിഞ്ഞ ജൂലൈ മാസത്തെ അപേക്ഷിച്ച് അടുത്ത വര്‍ഷം ജൂലൈയിലെ നിരക്കുകള്‍ 300 ശതമാനമാണ് ഹോട്ടലുകള്‍ കൂട്ടിയിരിക്കുന്നത്. വെറും 178 ഡോളറിന്‍റെ സ്ഥാനത്ത് ഒളിംപിക്സ് സമയത്തെ താമസത്തിന് 685 ഡോളറാണ് ഒരു ത്രീ സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കാന്‍ നല്‍കേണ്ടത്. അതേ സമയം പഞ്ചനക്ഷത്ര സൗകര്യമുള്ള ഹോട്ടലുകള്‍ ഇതേ നിരക്കിലുള്ള വര്‍ധന വരുത്തിയിട്ടില്ല.

ALSO READ: ലേലം വിളി തുടങ്ങാം, വില 100 രൂപ മുതല്‍; പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരം

മുറികള്‍ വന്‍തോതില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യപ്പെട്ടതോടെയാണ് ഹോട്ടലുകള്‍ നിരക്കുകളും കൂട്ടിയത്. ഇപ്പോള്‍ തന്നെ പാരീസിലെ 45 ശതമാനം ഹോട്ടലുകളിലെ മുറികളും ബുക്ക് ചെയ്യപ്പെട്ട് കഴിഞ്ഞു. സാധാരണ ഒരു വര്‍ഷം മുന്‍പെ മുറികള്‍ ബുക്ക് ചെയ്യുന്നത് വെറും 3 ശതമാനമായിരുന്നു.

അടുത്ത വര്‍ഷം ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് പാരീസില്‍ വച്ച് ഒളിംപിക്സ് അരങ്ങേറുന്നത്. 11 ദശലക്ഷം പേര്‍ ഒളിംപിക്സിന്‍റെ ഭാഗമായി പാരീസിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. പാരീസിന് പുറത്തു നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമായി 3.3 ദശലക്ഷം പേരും എത്തും. ഇവര്‍ക്ക് താമസിക്കുന്നതിനായി നഗരത്തില്‍ 2.8 ലക്ഷം റൂമുകളാണ് സജ്ജമാക്കുന്നത്. ഒളിംപിക്സ് കാണാന്‍ താല്‍പര്യമുള്ളവര്‍ മുന്‍ കൂട്ടി റൂമുകള്‍ ബുക്ക് ചെയ്യുന്നതായിരിക്കും നല്ലതെന്ന് ഹോട്ടലുടമകള്‍ പറയുന്നു.

ALSO READ: മകന്റെ വിവാഹ തീയതി പറഞ്ഞ് മുകേഷ് അംബാനി; അനന്ത് - രാധിക വിവാഹ മാമാങ്കം എന്ന്?

അതിനിടെ പാരീസിലെ മൂട്ട ശല്യത്തെ കുറിച്ചുള്ള ചര്‍ച്ചകളും പൊടിപൊടിക്കുകയാണ്. മെട്രോകളിലും , ഹൈസ്പീഡ് ട്രെയിനുകളിലുമെല്ലാം രക്തം കൂടിക്കുന്ന മൂട്ടകളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങള്‍. ആരും തന്നെ മൂട്ടകളില്‍ നിന്ന് സുരക്ഷിതരല്ല എന്ന് പാരീസ് ഫസ്റ്റ് ഡെപ്യൂട്ടി മേയര്‍ തന്നെ പറയുന്ന അവസ്ഥയാണ് നഗരത്തില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
click me!

Recommended Stories

വ്യക്തി​ഗത വായ്പയുടെ ഇഎംഐ എങ്ങനെ കുറയ്ക്കാം? ഈ കാര്യങ്ങൾ അറിയാം
സ്വർണവില റെക്കോർഡുകൾ തകർക്കുമ്പോൾ ആര്‍ക്കാണ് ഗോള്‍ഡ് ലോണ്‍ കൂടുതല്‍ പ്രയോജനകരം?