Latest Videos

മുതിർന്ന പൗരന്മാരുടെ ക്രെഡിറ്റ് സ്കോർ മികച്ചതാണെങ്കിൽ ഈ നേട്ടങ്ങൾ ഉണ്ട്; അറിയേണ്ടതെല്ലാം

By Web TeamFirst Published Apr 8, 2024, 11:07 AM IST
Highlights

റിട്ടയർമെൻ്റിന് ശേഷവും അനുകൂലമായ ക്രെഡിറ്റ് സ്കോർ നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം എന്താണെന്ന് പലരും ചിന്തിച്ചേക്കാം. അതിന്റെ കാരണം, കാരണം ക്രെഡിറ്റ് ബ്യൂറോകൾ റിട്ടയർമെൻ്റിനെയോ പ്രായത്തെയോ പരിഗണിക്കുന്നില്ല എന്നതുതന്നെ

രു വ്യക്തി സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയുള്ള മാർക്ക് ആണ് അയാളുടെ സിബിൽ സ്കോർ അഥവാ ക്രെഡിറ്റ് സ്കോർ. ക്രെഡിറ്റ് ബ്യൂറോ നൽകുന്ന 300 മുതൽ 900 വരെയുള്ള സ്‌കോറുകൾ ആണ് ഇത്, 750-ൽ കൂടുതൽ സ്കോർ വരുന്നത് മികച്ചതാണ് 600 മുതൽ 750 വരെ ശരാശരിയായും കണക്കാക്കപ്പെടുന്നു. 599-ന് താഴെയുള്ള സ്കോർ മോശം ക്രെഡിറ്റ് റേറ്റിംഗിനെ സൂചിപ്പിക്കുന്നു. റിട്ടയർമെൻ്റിന് ശേഷവും അനുകൂലമായ ക്രെഡിറ്റ് സ്കോർ നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം എന്താണെന്ന് പലരും ചിന്തിച്ചേക്കാം. അതിന്റെ കാരണം, കാരണം ക്രെഡിറ്റ് ബ്യൂറോകൾ റിട്ടയർമെൻ്റിനെയോ പ്രായത്തെയോ പരിഗണിക്കുന്നില്ല എന്നതുതന്നെ, 

വിരമിക്കലിനു ശേഷവും നല്ല ക്രെഡിറ്റ് സ്കോർ സൂക്ഷിക്കുന്നത് ഭവന നിർമ്മാണത്തിനോ മെഡിക്കൽ അത്യാഹിതങ്ങൾക്കോ ​​വേണ്ടിയുള്ള ലോൺ അനുമതികൾ സുഗമമാക്കുന്നത് മുതൽ ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ നേടുന്നതിനും സഹായകമാണ്. റിട്ടയർമെൻ്റിന് മുമ്പ് കടഭാരം കുറയ്ക്കുക, വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുക, തിരിച്ചടവ് ബാധ്യതകളിൽ നിന്ന് വിട്ടുനിൽക്കുക എന്നിവ വായ്പായോഗ്യത സംരക്ഷിക്കുന്നതിനുള്ള സുപ്രധാന ഘട്ടങ്ങളാണ്. 

പുതിയ വീട് അല്ലെങ്കിൽ നവീകരണം

വിരമിച്ചതിന് ശേഷം വീട് നിർമ്മാണമോ നവീകരണമോ നടത്തേണ്ട സാഹചര്യം വന്നാൽ ഒരു നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ നിങ്ങൾക്ക് വായ്പ ലഭിക്കാൻ എളുപ്പമാകും. 

മെഡിക്കൽ എമർജൻസി

വാർദ്ധക്യത്തിൽ, അടിയന്തിര വൈദ്യസഹായം ആവശ്യമായി വരുന്ന അപ്രതീക്ഷിതമായ ആരോഗ്യ പ്രതിസന്ധി ഉണ്ടായേക്കാം. ഈ അവസരങ്ങളിൽ ആശുപത്രിവാസത്തിന്റെയും മരുന്നുകളുടെയും ചെലവുകൾ കാരണം സമ്പാദ്യത്തിന്റെ മുക്കാൽ പങ്കും തീർത്തേക്കാം. അത്തരം നിർണായക സാഹചര്യങ്ങളിൽ, ഉയർന്ന ക്രെഡിറ്റ് സ്‌കോറുകൾ ഉള്ളവർക്ക് ഒരു വ്യക്തിഗത ലോണിന് അംഗീകാരം നേടുന്നത് എളുപ്പമാക്കും. 

ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ

സ്ഥിരതയില്ലാത്ത വരുമാനം ഉള്ളപ്പോൾ, സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ക്രെഡിറ്റ് കാർഡ് ഒരു പരിധി വരെ സഹായിക്കും. പരമാവധി ഓഫറുകളുള്ള മികച്ച കാർഡുകൾ നേടാൻ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നിങ്ങളെ സഹായിക്കുന്നു.

ബിസിനസ്സ് ആരംഭിക്കാൻ 

ചില ആളുകൾ വിരമിക്കലിനു ശേഷം സ്വന്തം ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നു, അതിന് അവർക്ക് ഫണ്ട് ആവശ്യമാണ്. ഇതിനായി ഒരു ബാങ്ക് ലോണിന് അപേക്ഷിക്കുന്നതിന് നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കുന്നതാണ് ഉചിതം.

click me!