അമ്പോ... അംബാനി..! ഒരു മിനിറ്റിൽ മുകേഷ് അംബാനിയുടെ വരുമാനം എത്ര? കണക്ക് ഇതാ

Published : Jul 25, 2022, 02:32 PM IST
അമ്പോ... അംബാനി..! ഒരു മിനിറ്റിൽ മുകേഷ് അംബാനിയുടെ വരുമാനം എത്ര? കണക്ക് ഇതാ

Synopsis

ഇന്ന് രാജ്യത്ത് ഗൗതം അദാനിക്ക് പിന്നിൽ രണ്ടാമത്തെ ഏറ്റവും വലിയ അതിസമ്പന്നൻ ആണ് മുകേഷ് അംബാനി. ഇദ്ദേഹത്തിന്റെ ആസ്തി ഏകദേശം ഏഴ് ലക്ഷം കോടി രൂപയാണെന്നാണ് കണക്ക്.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന വമ്പൻ കമ്പനിയുടെ അമരത്തിരുന്ന് മുകേഷ് അംബാനി കൊയ്തെടുത്ത നേട്ടങ്ങൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്. ലോകത്തിലെ അതി സമ്പന്ന പട്ടികയിൽ ആദ്യ പത്തിൽ എത്താനും ഏഷ്യയിലെ ഒന്നാമത്തെ ധനികൻ ആകാനും, ഏറെ കാലം ഇന്ത്യയിൽ സമ്പത്തിന് മറുവാക്ക് ആയി മാറാനും മുകേഷ് അംബാനി എന്ന മനുഷ്യന് സാധിച്ചു.

ഇന്ന് രാജ്യത്ത് ഗൗതം അദാനിക്ക് പിന്നിൽ രണ്ടാമത്തെ ഏറ്റവും വലിയ അതിസമ്പന്നൻ ആണ് മുകേഷ് അംബാനി. ഇദ്ദേഹത്തിന്റെ ആസ്തി ഏകദേശം ഏഴ് ലക്ഷം കോടി രൂപയാണെന്നാണ് കണക്ക്. ഓരോ മിനിറ്റിലും ഇദ്ദേഹം 22 ലക്ഷം രൂപ വരുമാനം നേടുന്ന ഉണ്ടെന്നാണ് അനുമാനം. ഓരോ മണിക്കൂറിലും 13.67 കോടി രൂപയാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാന്റെ വരുമാനം.

Reliance: തേരോട്ടം തുടർന്ന് റിലയൻസ്, വരുമാനത്തിൽ 54.54 ശതമാനം ഉയർച്ച

കഴിഞ്ഞവർഷം പുറത്തുവന്ന ഒരു കണക്ക് പ്രകാരം ഒരു ദിവസം 164 കോടി രൂപയാണ് മുകേഷ് അംബാനി വരുമാനമായി നേടിയത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും ചെയർമാനുമാണ് അദ്ദേഹം. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം രാജ്യത്തെ ഏറ്റവും അതിസമ്പന്നൻ മുകേഷ് അംബാനി ആയിരുന്നു.

ഒരു സെക്കൻഡിൽ 1.4 കോടി രൂപ! അദാനിയുടെ വരുമാനം ഇതാണ്...

ദില്ലി: ഇന്ത്യയിലെയും ഏഷ്യയിലെയും അതിസമ്പന്നരിൽ ഒന്നാമൻ, ലോകത്തെ അതിസമ്പന്നരിൽ നാലാമൻ, ഗൗതം അദാനിയുടെ ജൈത്രയാത്ര തുടരുകയാണ്. സമീപകാലത്ത് ബിസിനസ്സിൽ വൻ വളർച്ചയാണ് ഗൗതം അദാനി നേടിയത്. ഇന്ന് 115 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. ഒരു സെക്കൻഡിൽ 1.4 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ വരുമാനം എന്നാണ് വിവരം. ഒരു മണിക്കൂർ 83.4 കോടി രൂപ ഇദ്ദേഹം വരുമാനമായി നേടുന്നുണ്ട്.

ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് പ്രകാരം ഒരുദിവസം 1000 കോടി രൂപയാണ് ഗൗതം അദാനിയുടെ വരുമാനം. അദാനി ഗ്രൂപ്പിന്റെ ചെയർമാനാണ് ഗൗതം അദാനി. ചെയർമാൻ സ്ഥാനത്തെ പ്രതിഫലമായി ഒരു വർഷം 1.8 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന് കിട്ടുന്നത്. ഒരുമാസം അദാനിയുടെ വരുമാനം 15,000 കോടി രൂപയാണ്. ബിൽഗേറ്റ്സിനെ പിന്തള്ളിയാണ് അദാനി അതിസമ്പന്നരുടെ പട്ടികയിൽ നാലാമതെത്തിയിരിക്കുന്നത്. 

ഫോർബ്‌സിന്റെ ശതകോടീശ്വരൻമാരുടെ പട്ടികയിലാണ് അദാനി ബിൽ ഗേറ്റ്‌സിനെ വെട്ടിയത്. 104.6 ബില്യൺ ഡോളറാണ് ബിൽ ഗേറ്റ്‌സിന്റെ ആസ്തി. 90 ബില്യൺ ഡോളറുമായി മുകേഷ് അംബാനി പട്ടികയിൽ പത്താം സ്ഥാനത്താണ്. 2026-ഓടെ ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന് വാർഷിക ധനസഹായം 50% വർദ്ധിപ്പിക്കാനുള്ള ഫൗണ്ടേഷന്റെ ശ്രമത്തിന്റെ ഭാഗമായി ഈ മാസം 20 ബില്യൺ ഡോളർ സംഭാവന ചെയ്യുന്നതായി ബിൽ ഗേറ്റ്സ് തയ്യാറായി. ഇതോടെ സമ്പന്നരുടെ പട്ടികയിൽ നിന്നും ബിൽ ഗേറ്റ്സ് താഴേക്ക് പോയി.

ഈ സമയം അദാനിയുടെ സമ്പത്ത് 112.9 ബില്യൺ ഡോളറായി വർധിച്ചു. പവർ, ഗ്രീൻ എനർജി, ഗ്യാസ്, തുറമുഖങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഗൗതം അദാനി നാലാം സ്ഥാനത്തേക്ക് ഉയർന്നു. ഫെബ്രുവരിയിൽ, ശതകോടീശ്വരൻ മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായിരുന്നു. 90.1 ബില്യൺ ഡോളറായിരുന്നു അദാനിയുടെ അപ്പോഴത്തെ ആസ്തി. 1988-ൽ ആണ് അദാനി ഒരു ചരക്ക് കയറ്റുമതി സ്ഥാപനം ആരംഭിച്ചത്. ഫോർബ്സിന്റെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ 9.3 ബില്യൺ ഡോളർ ആസ്തിയുമായി.

Read Also : 60ാം ജന്മദിനത്തിൽ 60000 കോടി സംഭാവന നല്കാൻ ഗൗതം അദാനി; തുക നൽകുക സാമൂഹിക പ്രവർത്തനങ്ങൾക്കായി

PREV
Read more Articles on
click me!

Recommended Stories

ഇന്നും സ്വർണവിലയിൽ വൻ കുതിപ്പ്, ഒരു പവൻ സ്വർണവില പുതിയ ഉയരത്തിൽ; ഇന്നത്തെ വില നിലവാരം
വ്യക്തി​ഗത വായ്പയുടെ ഇഎംഐ എങ്ങനെ കുറയ്ക്കാം? ഈ കാര്യങ്ങൾ അറിയാം