എൻപിഎസ് അംഗങ്ങളാണോ, ഡിജിലോക്കർ വഴി അക്കൗണ്ട് സ്റ്റേറ്റ് എടുക്കുന്നത് എങ്ങനെ എന്നറിയാം

Published : Mar 02, 2025, 09:54 PM IST
എൻപിഎസ് അംഗങ്ങളാണോ, ഡിജിലോക്കർ വഴി അക്കൗണ്ട് സ്റ്റേറ്റ് എടുക്കുന്നത് എങ്ങനെ എന്നറിയാം

Synopsis

ഡിജി ലോക്കറിൽ രേഖകൾ സൂക്ഷിച്ചിരിക്കുന്നത് ക്ലൗഡ് ബെയ്‌സ്ഡ് പ്ലാറ്റ്‌ഫോമിലാണ് . അതുകൊണ്ടുതന്നെ സുരക്ഷയുടെ കാര്യത്തിൽ ആശങ്കവേണ്ട.

ദേശീയ പെൻഷൻ സ്‌കീമിൽ അംഗങ്ങളാണോ? എങ്ങനെയാണു അക്കൗണ്ട് വിവരങ്ങൾ എടുക്കാൻ കഴിയുക? ഉപഭോക്താക്കൾക്ക്  ഡിജിലോക്കർ വഴി അവരുടെ എൻപിഎസ് അക്കൗണ്ട് ഇടപാട് സ്റ്റേറ്റ്‌മെന്റുകൾ ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി . പിഎഫ്ആർഡിഎയും സിആർഎയും ഡിജിലോക്കറിനെ പങ്കാളിയാക്കിയിട്ടുണ്ട്. 

എന്താണ് ഡിജിലോക്കർ?

ഉപയോക്താക്കൾക്ക് അവരുടെ വ്യക്തിപരമായ രേഖകളും സർട്ടിഫിക്കറ്റുകളും  സൂക്ഷിച്ചുവെക്കാനും ആവശ്യമുള്ളപ്പോൾ  ആക്‌സസ് ചെയ്യാനും കഴിയുന്ന  ഒരു സുരക്ഷിത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഡിജിലോക്കർ  രേഖകൾ കാണിക്കേണ്ട സാഹചര്യങ്ങൾ പലതാവാം. ഡിജിലോക്കറിൽ എവിടെയിരുന്നും ഫയലുകൾ ഡിജിറ്റലായി ഹാജരാക്കാം. ഡിജിലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ എല്ലായിടത്തും സ്വീകരിക്കും. ബന്ധപ്പെട്ടവർ ആവശ്യപ്പെടുമ്പോൾ അസ്സൽ കോപ്പിയ്ക്ക് പകരം ഡിജി ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ കാണിച്ചാൽ മതി.

ഡിജി ലോക്കറിൽ രേഖകൾ സൂക്ഷിച്ചിരിക്കുന്നത് ക്ലൗഡ് ബെയ്‌സ്ഡ് പ്ലാറ്റ്‌ഫോമിലാണ് . അതുകൊണ്ടുതന്നെ  സുരക്ഷയുടെ കാര്യത്തിൽ ആശങ്കവേണ്ട. ഏത് സമയത്തും ഉപയോഗിക്കാവുന്നതാണ  ഡിജിലോക്കറിൽ അപ് ലോഡ് ചെയ്തിരിക്കുന്ന രേഖകൾ.2000 ത്തിലെ ഐടി ആക്ട് പ്രകാരം ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ തുല്യത ഡിജിലോക്കർ സർട്ടിഫിക്കറ്റുകൾക്കുമുണ്ട്.

ഡിജിലോക്കർ വഴി എൻപിഎസ് സ്റ്റേറ്റ്‌മെന്റുകൾ എങ്ങനെ ആക്‌സസ് ചെയ്യാം?

ആദ്യം എൻപിഎസ്  അംഗങ്ങൾക്ക് അവരുടെ മൊബൈൽ നമ്പറോ ആധാർ നമ്പറോ നൽകി ഡിജിലോക്കറിലേക്ക് സൈൻ അപ്പ് ചെയ്യാം. തുടർന്ന്  ടു സ്റ്റെപ്പ് ഓതന്റിഫിക്കേഷന് വേണ്ടി,  ഒടിപി നൽകി മൊബൈൽ അല്ലെങ്കിൽ ആധാർ നമ്പർ ആധികാരികമാക്കാം. ശേഷം വരിക്കാർക്ക് ഒരു സുരക്ഷാ പിൻ സെറ്റ് ചെയ്യാം, തുടർന്ന് ഡിജിലോക്കർ അക്കൗണ്ട് ഓപ്പൺ ചെയ്യാം

ഡിജിലോക്കറിൽ നിരവധി രേഖകൾ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഡിജിലോക്കറിൽ ലഭ്യമായ രേഖകളിൽ  സർക്കാർ ഏജൻസികളുടെ ഇ-രേഖകളും ഉണ്ടായിരിക്കും. പ്രത്യേകിച്ച്, പിഎഫ്ആർഡിഎയുടെ സെൻട്രൽ റെക്കോഡ് കീപ്പിംഗ് ഏജൻസിയുടെ വിവരങ്ങളും ഉണ്ടായിരിക്കും. ഈ ഇ-രേഖകൾ സിആർഎ സിസ്റ്റത്തിൽ നിന്ന് നേരിട്ടാണ് ഡിജിലോക്കറിൽ ലഭിക്കുന്നത്

 ഡിജിലോക്കറിൽ,പിഎഫ്ആർഡിഎ എന്ന് സെർച്ച് ചെയ്തതിനു ശേഷം, 12 അക്കങ്ങളുള്ള പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ നൽകുക. അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് വീണ്ടെടുക്കുന്നതിനും, വരിക്കാരുടെ വിവരങ്ങൾ നൽകുന്നതിനുമായി, ഈ വിവരങ്ങൾ പങ്കിടുന്നതിനായി ഡിജിലോക്കറിന് അനുമതി നൽകുകയും ചെയ്താൽ വിവരങ്ങൾ ലഭ്യമാകും.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം