Latest Videos

വിരമിക്കാനായോ? പ്രതിമാസം 1.25 ലക്ഷം രൂപ പെന്‍ഷന്‍ കിട്ടാന്‍ ഇക്കാര്യങ്ങൾ അറിയൂ

By Web TeamFirst Published Dec 16, 2022, 4:45 PM IST
Highlights

വിരമിക്കൽ അടുക്കാനായോ? ഇനിയും വൈകിയിട്ടില്ല. പ്രതിമാസം 1.25 ലക്ഷം രൂപ പെന്‍ഷന്‍ കിട്ടാന്‍ എന്തു ചെയ്യണം എന്നറിയാം. ഈ മാർഗങ്ങൾ അറിഞ്ഞിരിക്കൂ 
 

ടുത്ത 3 വര്‍ഷത്തിനുള്ളില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന 56 വയസുള്ള ഒരു ഉദ്യോഗസ്ഥന്, പിന്നീടുള്ള 25 വര്‍ഷത്തേക്ക് മാസംതോറും 1.25 ലക്ഷം രൂപ വീതം വരുമാനം ലഭിക്കുന്നതിനായി ഇപ്പോള്‍ എത്ര രൂപ നിക്ഷേപിക്കേണ്ടി വരും? ഏതൊക്കെ നിക്ഷേപ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കണം? വിശദമായി പരിശോധിക്കാം

നിശ്ചിത കാലത്തേക്ക് പ്രതിമാസം പെന്‍ഷന്‍ എന്ന പോലെ വരുമാനം ഉറപ്പാക്കുന്നതിനുള്ള സഞ്ചിത നിധി കണക്കാക്കുന്നതിനായി പണപ്പെരുപ്പം, കടപ്പത്രം/ ഹൈബ്രിഡ്/ ഓഹരി ഫണ്ടുകളിലേക്കുള്ള നിക്ഷേപ വിന്യാസം തുടങ്ങിയ ഘടകങ്ങളൊക്കെ വളരെ നിര്‍ണായകമാണ്. ഇന്നത്തെ കാലഘട്ടത്തില്‍ വളരെ ഉയര്‍ന്ന ആദായം നേടുന്നതിനായി ഓഹരിയിന്മേലുള്ള നിക്ഷേപം അനിവാര്യതയാകുന്നു. അതിനാല്‍ നിക്ഷേപകന്റെ റിസ്‌ക് എടുക്കാനുള്ള ശേഷിയും ഫണ്ടിന്റെ വിന്യാസവും കൃത്യമായ സമതുലിതാവസ്ഥയില്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. 3 തരത്തിലുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഓപ്ഷന്‍-1

>> ഫണ്ടുകളിലേക്കുള്ള നിക്ഷേപ തുകയുടെ വിന്യാസം: കടപ്പത്രം- 16%, ഹൈബ്രിഡ്- 43%, ഓഹരി- 41% എന്ന അനുപാതത്തിലാകണം.

>> പിന്‍വലിക്കേണ്ട ഘട്ടങ്ങള്‍ (വര്‍ഷക്കണക്കില്‍): കടപ്പത്രം - 1 മുതല്‍ 3, ഹൈബ്രിഡ് - 4 മുതല്‍ 5, ഓഹരി - 6 മുതല്‍ 17, ഹൈബ്രിഡ് - 18 മുതല്‍ 25-ാം വര്‍ഷം വരെ എന്ന രീതിയില്‍ നിക്ഷേപം പിന്‍വലിക്കാം. അതേസമയം ഈ ഓപ്ഷന്‍ സ്വീകരിക്കുകയാണെങ്കില്‍ വിരമിക്കുന്ന സമയത്ത് ഉണ്ടായിരിക്കേണ്ട സഞ്ചിത നിധി 2.94 കോടിയാണ്.

ഓപ്ഷന്‍-2

>> ഫണ്ടുകളിലേക്കുള്ള നിക്ഷേപ തുകയുടെ വിന്യാസം: കടപ്പത്രം- 25%, ഹൈബ്രിഡ്- 57%, ഓഹരി- 18% എന്ന തേതിലായിരിക്കണം.

>> പിന്‍വലിക്കേണ്ട ഘട്ടങ്ങള്‍ (വര്‍ഷക്കണക്കില്‍): കടപ്പത്രം - 1 മുതല്‍ 5, ഹൈബ്രിഡ് - 6 മുതല്‍ 9, ഓഹരി - 10 മുതല്‍ 16, ഹൈബ്രിഡ് - 17 മുതല്‍ 25-ാം വര്‍ഷം വരെയും എന്ന തോതില്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കാം. അതേസമയം ഈ ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ വിരമിക്കുന്ന സമയത്ത് ഉണ്ടായിരിക്കേണ്ട സഞ്ചിത നിധി 3.16 കോടിയാണ്.

ഓപ്ഷന്‍-3

>> ഫണ്ടുകളിലേക്കുള്ള നിക്ഷേപ തുകയുടെ വിന്യാസം: കടപ്പത്രം- 48%, ഹൈബ്രിഡ്- 40%, ഓഹരി- 12% എന്ന അനുപാതത്തിലായിരിക്കണം.

>> പിന്‍വലിക്കേണ്ട ഘട്ടങ്ങള്‍ (വര്‍ഷക്കണക്കില്‍): കടപ്പത്രം - 1 മുതല്‍ 10, ഓഹരി - 11 മുതല്‍ 14, ഹൈബ്രിഡ് - 15 മുതല്‍ 25-ാം വര്‍ഷം വരെ എന്ന രീതിയില്‍ നിക്ഷേപം പിന്‍വലിക്കാം. അതേസമയം ഈ ഓപ്ഷന്‍ സ്വീകരിക്കുകയാണെങ്കില്‍ വിരമിക്കുന്ന സമയത്ത് ഉണ്ടായിരിക്കേണ്ട സഞ്ചിത നിധി 3.40 കോടിയാണ്.

കടപ്പത്ര അധിഷ്ഠിത ഫണ്ടുകളില്‍ നിന്നും 4% വാര്‍ഷിക ആദായവും ഹൈബ്രിഡ് ഫണ്ടില്‍ നിന്നും 7% വാര്‍ഷിക നേട്ടവും ഓഹരിയില്‍ നിന്നും 10% വാര്‍ഷിക ആദായവും എന്ന നിരക്കിലാണ് മേല്‍സൂചിപ്പിച്ച പിന്‍വലിക്കല്‍ ഘട്ടങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. ഇതുപ്രകാരം 6% പണപ്പെരുപ്പമുണ്ടെന്ന അനുമാനത്തില്‍ പ്രതിമാസം 1.25 ലക്ഷം രൂപ പിന്‍വലിക്കുന്നതിനായി എത്ര തുക വീതം ഏതൊക്കെ ആസ്തികളില്‍ നിക്ഷേപിക്കണമെന്ന്, റിസ്‌ക് എടുക്കാനുള്ള ശേഷി കൂടി കണക്കിലെടുത്ത് സ്വയം തീരുമാനിക്കാവുന്നതാണ്.

(അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കിയിരിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ മാര്‍ഗോപദേശം തേടാം.)

click me!